ഹൊംബാളെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം. ജൂൺ 23ന് വെള്ളിയാഴ്ച തിയറ്ററുകളിൽ ചിത്രം എത്തും. മാനസാരെ, ലൂസിയ, യൂ ടേൺ, ഒൻഡു മോട്ടെയെ കഥൈ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ പവൻ കുമാർ ഒരുക്കുന്ന മലയാള ചിത്രവുമാണ് ധൂമം.
ഫഹദ് ഫാസിൽ, അപർണ ബാലമുരളി, റോഷൻ മാത്യു, അച്യുത് കുമാർ, വിനീത്, ജോയ് മാത്യു, അനു മോഹൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് കന്നഡയിലെ ഹിറ്റ് മേക്കർ പൂർണ്ണചന്ദ്ര തേജസ്വിയാണ്. പ്രീത ജയരാമനാണ് ഛായാഗ്രഹണം. കണ്ണാമൂച്ചി യെന്നാട, അഭിയും നാനും, ആകാശമാന്ത, ഹെയ് സിനാമിക എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി ക്യാമറ ചലിപ്പിച്ച പ്രീത പ്രശസ്ത ഛായാഗ്രാഹകന്‍ പി സി ശ്രീരാമിന്റെ അനന്തിരവളുമാണ്.