ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മകന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി പിതാവ്. മൊബൈല്‍ ആപ്പ് ഡൗൺലോഡ് ആകാനുള്ള കാലതാമസത്തിന്‍റെ പേരിലുള്ള തര്‍ക്കത്തിനിടയില്‍ പിതാവിനോട് സമാധാനപ്പെടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 23കാരനായ മകനെ പിതാവ് കുത്തിയത്. ദില്ലിയിലെ മധു വിഹാറിലാണ് സംഭവം. എന്‍ജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡില്‍ നിന്ന് സീനിയര്‍ മാനേജരായി വിരമിച്ച അശോക് സിംഗ് എന്ന 64കാരനാണ് മകന്‍റെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയത്.