പാകിസ്ഥാന്‍ വേദിയാവുന്ന ഏഷ്യാ കപ്പ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചതിന് പിന്നാലെ ഇന്ത്യ ആതിഥേയത്വമരുളുന്ന ഏകദിന ലോകകപ്പിന്‍റെ കാര്യത്തില്‍ പുതിയ നാടകവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ ലോകകപ്പിനായി ഇന്ത്യയിലെത്തുകയുള്ളൂ എന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാര്‍ നജാം സേഥി വ്യക്തമാക്കിയതോടെയാണിത്. ഇന്‍സൈഡ് സ്പോര്‍ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.