അഭിമുഖം ; സജീഷ് /കവിത രേണുക
നിപയെന്ന വൈറസിന്റെ ഭീകരതയെ കണ്മുന്നില്‍ കണ്ട് അനുഭവിച്ച സജീഷിന് നഷ്ടമായത് സ്വന്തം ഭാര്യയെയാണ്. നഷ്ടം വലുതാണെങ്കിലും പിന്നോട്ടുമാറാതെ നിപയെ പ്രതിരോധിക്കാന്‍ അന്നും ഇന്നും ജങ്ങള്‍ക്കൊപ്പമുള്ള സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷുമായി The Tongue സബ്എഡിറ്റര്‍ കവിത രേണുക നടത്തിയ അഭിമുഖത്തില്‍ നിന്ന്.
നിപ എന്ന രോഗാവസ്ഥ തിരിച്ചെത്തിയോ എന്ന സംശയത്തിലേക്കും
ഭീതിയിലേക്കും ആളുകള്‍ വീണ്ടും എത്തിയിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷം ഇതിന്‍റെ ഭീതി ഏറ്റവും കൂടുതല്‍ അറിഞ്ഞ അുഭവിച്ച വ്യക്തികളിലൊരാളാണ് സജീഷ്. തിരിഞ്ഞു
നോക്കേുമ്പോള്‍ അന്ന് അതിജീവിച്ച സാഹചര്യങ്ങള്‍ ഒന്ന് ഓര്‍ത്തെടുക്കാമോ?
അന്ന് അത്തരമൊരു അവസ്ഥ ആരും യഥാര്‍ത്ഥത്തില്‍ പ്രതീക്ഷിക്കുന്നില്ല. ഒരു സാധാരണ പനിയില്‍
അപ്പുറം ഒന്നും ചിന്തിക്കുന്നില്ല. പെട്ടെന്നാണ് നിപ എന്ന പേരിലേക്ക് രോഗാവസ്ഥ മാറുന്നത്. 2018 മെയ് 19
ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തുന്ന സമയത്ത് വലിയത്തരത്തിലുള്ള തിരക്കാണ് കണ്ടത്. എന്നാല്‍ ലിനി
മരിച്ചതിനു ശേഷം ഉള്ള ഒപിയിലെ കാഴ്ച അതിനു നേരേ വിപരീതമാണ്. ആളൊഴിഞ്ഞ ആശുപത്രിയാണ്. ഉള്ളവര്‍
തന്നെ പരസ്പരം സംസാരിക്കാന്‍ വിമുഖത
കാണിക്കുന്നവരാണ്. ഇത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അുഭവവും കാഴ്ചയുമാണ്. ചില
സാഹചര്യങ്ങളെ മുക്ക് വാക്കുകള്‍ കൊണ്ട് വിശദീകരിക്കാന്‍ സാധിക്കില്ല. പേടികൊണ്ടാവാം ബന്ധുക്കളും
അയല്‍ക്കാരുമെല്ലാം മാറിനില്‍ക്കുന്ന അവസ്ഥയുണ്ടാവുന്നത്. ആദ്യത്തെ രണ്ടാഴ്ച വളരെ പ്രയാസകരമായിരുന്നു. മരിച്ച വീട് എന്ന അവസ്ഥ പോലും
വ്യത്യസ്തമായിരുന്നു. ആളുകള്‍ സമാധാിപ്പിക്കാന്‍ വരിക എന്ന സാഹചര്യം പോലുമില്ല. മാറി നില്‍ക്കുന്ന,
മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥ. ലിനിയെക്കുറിച്ച് പറയുകയാണെങ്കില്‍ ആ സമയത്താണ് ലിനി ചെയ്ത
കാര്യങ്ങളെക്കുറിച്ചൊക്കെ ഞങ്ങള്‍ അറിയുന്നത്. ഈ രോഗത്തിന്‍റെ ഭീകരത തിരിച്ചറിയുകയും, വൈറസ് ആണിതെന്നും
അത് മറ്റൊരാള്‍ക്ക് പകരാന്‍ ഇടവരുത്തരുത് എന്ന തീരുമാത്തിലുമാണ് ലിനി പണിയെടുത്തത്. ലിനി മാത്രമല്ല
എല്ലാവരും.
നിപയാണ് എന്നറിഞ്ഞത്തിന് ശേഷം ലിനിയുടെ മരണത്തിനും ശേഷമുള്ള മുന്‍കരുതല്‍ എങ്ങയൈാക്കെ ആയിരുന്നു?
അതിനുശേഷമാണ് ഞങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകുന്നതും, ഇതിന്‍റെ മറ്റൊരു മേഖലയിലേക്ക് കടക്കുന്നതും. ഏതെങ്കിലും ഘട്ടത്തില്‍ ഞങ്ങളെ കടന്നുപോയ മുഴുവന്‍ ആളുകളുടെയും ലിസ്റ്റ് എടുക്കുകയും അത് നിരീക്ഷണത്തിനായി കൈമാറുകയും ചെയ്തു. ഇനി ഒരാള്‍ക്കും ഇത് വരരുത് എന്ന ആഗ്രഹം കൊണ്ടാണത്. ഇങ്ങനെ നമ്മളോട് അടുത്തോ അകലം പാലിച്ചോ ഇടപഴകിയ ആര്‍ക്കും രോഗാവസ്ഥ ഇല്ല എന്ന് അറിഞ്ഞപ്പോള്‍ വലിയ അളവില്‍ സമാധാവും സംതൃപ്തിയുമാണ് ഉണ്ടായത്.ആളുകളുടെ ഇടയിലെ തെറ്റിദ്ധാരണ മാറ്റാനും പേടി മാറ്റാനും ഞങ്ങളും ഒപ്പം ഇറങ്ങി നമ്മള്‍ കൂടുതല്‍ ബോധവാന്മാരായ സമയംകൂടി ആയിരുന്നു അത്. ഒരുതരത്തില്‍ സ്വയം അതിജീവിക്കല്‍ എന്നും പറയാം. ഉള്ളിലെ പേടിയും ടെന്‍ഷനും സങ്കടവും ഇല്ലാതായത് അതൊക്കെകൊണ്ട് കൂടിയാണ്.
നിപയുടെ കൂടുതല്‍ ഇടങ്ങളിലേക്കുള്ള പകര്‍ച്ച തടയുന്നതിന് ജനങ്ങൾ എടുത്ത മുന്‍കരുതലിന് ഭയം എന്നൊരു വശം കൂടി ഇല്ലേ? എല്ലാ അര്‍ത്ഥത്തിലും ജനങ്ങൾ മാറിനിന്ന ഒരു സമയമായിട്ടതിനെ തോന്നിയിട്ടുണ്ടോ?
ഒരു ഘട്ടത്തില്‍ രോഗം പകരും എന്ന പേടിയില്‍ ആളുകള്‍ പേടിച്ചിരുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് അറിയാന്‍ കുറേപേര്‍ ശ്രമിച്ചിട്ടുണ്ട്. അതായത് ഒരു രോഗം വന്നുകഴിഞ്ഞാല്‍ എന്തൊക്കെ തരം മുന്‍കരുതലുകള്‍ എടുക്കാം എന്നുള്ളതിന്‍റെ ഉദാഹരണമായിരുന്നു ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മാസ്ക് ധരിച്ചു പുറത്തിറങ്ങിയത് . അതായത് എല്ലാവരും ആ സാഹചര്യത്തെ മനസിലാക്കാൻ തുടങ്ങി. അതിന്‍റെ ഗൗരവം ഉള്‍ക്കൊണ്ടു എന്നത് തന്നെയാണ്. വേണ്ട നിര്‍ദേശങ്ങള്‍ ആളുകളിലേക്കെത്തിക്കാന്‍ ആരോഗ്യ വകുപ്പിനും സാധിച്ചിട്ടിണ്ട്.
ഫീല്‍ഡ് വര്‍ക്കേഴ്സ് ആയാലും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായാലും, അവര്‍ നിരന്തരമായി നമ്മളോട് ബന്ധപ്പെടുകയും നിര്‍ദേശങ്ങള്‍ തരികയും ചെയ്തിരുന്നു. കൈ എങ്ങനെ കഴുകണം, ഉപയോഗിച്ച മാസ്ക് എങ്ങനെ നശിപ്പിക്കണം എന്നൊക്കെ നിരന്തരം ക്ലാസുകള്‍ ലഭിക്കുകയും അത് ആളുകളിലേക്കെത്തിക്കാന്‍ സാധിച്ചതുകൊണ്ടാണ് പേടി എന്നതിലുപരിയായി ആളുകള്‍ ബോധവാന്മാരായത്.
മാധ്യമങ്ങളുടെ ഭാഗത്തു നിന്നും വലിയൊരു തരത്തില്‍ വാര്‍ത്തകള്‍ ആളുകള്‍ക്ക് ലഭിക്കുന്നുണ്ടായിരുന്നു. അതില്‍ അാവശ്യമായ ഭീതി പരത്തുന്നതായി തോന്നിയിരുന്നോ?
ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ രാഷ്ട്രീയം കലര്‍ത്തുകയോ, തെറ്റായ വിവരങ്ങള്‍ കൈമാറുകയോ ചെയ്തിട്ടില്ല. ഒപ്പം നില്‍ക്കുകയും ആളുകള്‍ അതുവഴി അംഗീകരിക്കാനുള്ള സാഹചര്യം ഉണ്ടാവുകയുമാണ് ചെയ്തത്. മാധ്യമ പ്രവര്‍ത്തകരാണ് ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്ന് ഇങ്ങോട്ട് ചോദിച്ച്, സന്നദ്ധരായി മുന്നോട്ട് വന്നിട്ടുള്ള ഒരു വിഭാഗം. അതേപോലെ തന്നെ കളക്ടര്‍, ഇങ്ങെനെ ഓരോരുത്തരും അവരവരുടെ കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചതുകൊണ്ടാണ് കോഴിക്കോട് രോഗം പടര്‍ന്നുപിടിക്കുന്ന അവസ്ഥ ഇല്ലാതായത്.
ഈ ഒരു സമയത്തിനിടക്ക് കോഴിക്കോട് നഗരം വിജനമായിരുന്നു. പൊതു വാഹനങ്ങളില്‍ ആളുകള്‍ കയറാന്‍ മടിക്കുന്ന സാഹചര്യം. കോഴിക്കോടിന് പുതിയതാണ് ഇത്തരത്തില്‍ ആളൊഴിഞ്ഞ ഒരു സാഹചര്യം. നഴ്സുമാര്‍ വരെ യാത്രക്ക് ബുദ്ധിമുട്ടിയ സമയം കൂടി ആയിരുന്നല്ലോ അത്. നേരിട്ട് കണ്ട അനുഭവം എങ്ങനെ ആയിരുന്നു?
കോഴിക്കോടിന്‍റെ പുറത്തുള്ള ആളുകള്‍ക്കാണ് ഈ സാഹചര്യം അത്ഭുതമായി തോന്നുക. അടുത്ത് റിലീസ് ആവാന്‍ പോകുന്ന സിനിമയുടെ ടീസറില്‍ കാണിക്കുന്ന പോലെ ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ കയറ്റാത്ത സാഹചര്യം ഒക്കെ നടന്നതാണ്. ഇങ്ങനെ ഒക്കെ സംഭവിക്കുമോ എന്നാണ് അവര്‍ ചോദിക്കുന്നത്. അതൊക്കെ വളരെ ചെറിയൊരു സംഭവം മാത്രമാണ്. ലിനിയുടെ കൂടെ ജോലിചെയ്തിരുന്ന നഴ്സുമാര്‍ ഓട്ടോയില്‍ കയറുമ്പോള്‍ അല്ലെങ്കില്‍ ബസില്‍ കയറുമ്പോള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഇതിലും വലുതാണ്. ബസില്‍ കയറിയ ശേഷം പുറകിലിരിക്കുന്നവര്‍ എഴുന്നേറ്റുപോകുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഇവരുടെ ചുറ്റും താമസിക്കുന്നവര്‍ വീടൊഴിഞ്ഞുപോയ അവസ്ഥയുണ്ടായിട്ടുണ്ട്. മക്കള്‍ കളിക്കാൻ പോവുന്ന സമയത്ത് മറ്റുകുട്ടികളെ അമ്മമാര്‍ കൂട്ടിക്കൊണ്ടുപോകുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ഇതിലൊന്നും നമുക്ക് ആളുകളെ കുറ്റം പറയാനും സാധിക്കില്ല. ഒരിക്കലും മറക്കാനും പറ്റില്ല.
മൂന്നുപേര്‍ മരണത്തിന് കീഴടങ്ങിയപ്പോഴും നിപ ബാധിച്ച അജ്യ എന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനി രോഗമുക്തി നേടിയത് ഒരു പ്രതീക്ഷയാണ്. ഇന്ന് നിപ വീണ്ടും സ്ഥിതീകരിക്കുന്ന സാഹചര്യത്തില്‍ ഇനി ഒരു മരണം ഉണ്ടാവില്ല എന്ന് പ്രത്യാശിക്കാുള്ള സാഹചര്യം തന്നെയല്ലേ?
രണ്ടു രീതിയില്‍ രോഗം വരാം. ഒന്ന് തലച്ചോറിനെ ബാധിക്കാം. രണ്ട് ശ്വാസകോശത്തെ ബാധിക്കാം. ശ്വാസകോശത്തെ ബാധിക്കുന്നതാണ് മറ്റു ആളുകളിലേക്ക് എത്താന്‍ സാധ്യത കൂട്ടുന്നത്. നേരെ മറിച്ച് തലച്ചോറിനെ ബാധിക്കുന്നത് പകരാനുള്ള സാധ്യതയില്ല. ഈ കുട്ടിയുടെ കാര്യത്തില്‍ തലച്ചോറിലാണ് ബാധിച്ചത് എന്നാണ് നിലവില്‍ അറിയാന്‍ സാധിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. അതുകൊണ്ട് മരണം എന്ന അവസ്ഥയിലേക്ക് എത്താതിരിക്കും എന്നുതന്നെയാണ് വിശ്വസിക്കുന്നത്.
നിലവിലെ സാഹചര്യത്തെ മുന്‍നിര്‍ത്തി സജീഷിന് എന്താണ് ജനങ്ങളോട് പറയാനുള്ളത്?
നിപ ആദ്യം വന്നപ്പോള്‍ നമ്മള്‍ പേടിച്ചപോലെ ഇനി അത്തരത്തില്‍ സമീപിക്കേണ്ട സാഹചര്യം ഇല്ല. ഭയമല്ല, കൃത്യമായ മുന്‍കരുതല്‍ ആണ് വേണ്ടത്. ആളുകള്‍ക്കും അറിയാം എങ്ങനെ പ്രതിരോധിക്കാം എന്നതിക്കെുറിച്ചെല്ലാം. മാത്രമല്ല ഇതിനുശേഷം കേരളത്തിലെ പ്രധാന ആശുപത്രികളുടെ സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. പുതിയ സജ്ജീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെ നമുക്ക് ഒരുമിച്ച് നേരിടാം. പിന്നെ അസുഖമുള്ള ആളുകളെ കാണാന്‍ പോയാല്‍ അത് മറച്ചു വെക്കാതിരിക്കുക എന്നതാണ്. ഒറ്റപെടുത്തലുകളും മറ്റും ഓര്‍ത്തിട്ടെന്ന വണ്ണം പറയാത്ത സാഹചര്യങ്ങള്‍ ഉണ്ടാവും. അത്തരത്തില്‍ ഒരിക്കലും ചെയ്യാതിരിക്കുക. മറച്ചുവെക്കുന്ന സാഹചര്യത്തില്‍ നിങ്ങള്‍ക്ക് വരുമ്പോള്‍ മാത്രമേ അതിന്‍റെ ഭീകരത വ്യക്തമാവൂ. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. രോഗികളുമായി ഏതെങ്കിലും തരത്തില്‍ ഇടപഴകിയ ആളുകളാണെങ്കില്‍ തീര്‍ച്ചയായും ടെസ്റ്റുകള്‍ എടുത്തിരിക്കണം. അതിനുള്ള സന്നദ്ധത കാണിക്കുക എന്നതാണ് പ്രധാനം.
ഒരു ഘട്ടത്തില്‍ രോഗം പകരും എന്ന പേടിയില്‍ ആളുകള്‍ വിട്ടുിന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് അറിയാന്‍ കുറേപേര്‍ ശ്രമിച്ചിട്ടുണ്ട്. അതായത് ഒരു രോഗം വന്നുകഴിഞ്ഞാല്‍ എന്തൊക്കെ തരം മുന്‍കരുതലുകള്‍ എടുക്കാം എന്നുള്ളതിന്‍റെ ഉദാഹരണമായിരുന്നു ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മാസ്ക് ധരിച്ചു പുറത്തിറങ്ങിയവര്‍. അതായത് എല്ലാവരും ആ സാഹചര്യത്തെ മനസിലാക്കാൻ തുടങ്ങി. അതിന്‍റെ ഗൗരവം ഉള്‍ക്കൊണ്ടു എന്നത് തന്നെയാണ്. വേണ്ട നിര്‍ദേശങ്ങള്‍ ആളുകളിലേക്കെത്തിക്കാന്‍ ആരോഗ്യ വകുപ്പിനും സാധിച്ചിട്ടിണ്ട്. ഫീല്‍ഡ് വര്‍ക്കേഴ്സ് ആയാലും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായാലും, അവര്‍ നിരന്തരമായി നമ്മളോട് ബന്ധപ്പെടുകയും നിര്‍ദേശങ്ങള്‍ തരികയും ചെയ്തിരുന്നു. കൈ എങ്ങനെ കഴുകണം, ഉപയോഗിച്ച മാസ്ക് എങ്ങനെ നശിപ്പിക്കണം എന്നൊക്കെ നിരന്തരം ക്ലാസുകള്‍ ലഭിക്കുകയും അത് ആളുകളിലേക്കെത്തിക്കാന്‍ സാധിച്ചതുകൊണ്ടാണ് പേടി എന്നതിലുപരിയായി ആളുകള്‍ ബോധവാന്മാരായത്.
മാധ്യമങ്ങളുടെ ഭാഗത്തു നിന്നും വലിയൊരു തരത്തില്‍ വാര്‍ത്തകള്‍ ആളുകള്‍ക്ക് ലഭിക്കുന്നുണ്ടായിരുന്നു. അതില്‍ അാവശ്യമായ ഭീതി പരത്തുന്നതായി തോന്നിയിരുന്നോ?
ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ രാഷ്ട്രീയം കലര്‍ത്തുകയോ, തെറ്റായ വിവരങ്ങള്‍ കൈമാറുകയോ ചെയ്തിട്ടില്ല. ഒപ്പം നില്‍ക്കുകയും ആളുകള്‍ അതുവഴി ഇതിെ അംഗീകരിക്കാുള്ള സാഹചര്യം ഉണ്ടാവുകയുമാണ് ചെയ്തത്. മാധ്യമ പ്രവര്‍ത്തകരാണ് ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്ന് ഇങ്ങോട്ട് ചോദിച്ച്, സന്നദ്ധരായി മുന്നോട്ട് വന്നിട്ടുള്ള ഒരു വിഭാഗം. അതേപോലെ തന്നെ കളക്ടര്‍, ഇങ്ങെ ഓരോരുത്തരും അവരവരുടെ കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചതുകൊണ്ടാണ് കോഴിക്കോട് രോഗം പടര്‍ന്നുപിടിക്കുന്ന അവസ്ഥ ഇല്ലാതായത്.
ഈ ഒരു സമയത്തിനിടക്ക് കോഴിക്കോട് നഗരം വിജനമായിരുന്നു. പൊതു വാഹനങ്ങളില്‍ ആളുകള്‍ കയറാന്‍ മടിക്കുന്ന സാഹചര്യം. കോഴിക്കോടിന് പുതിയതാണ് ഇത്തരത്തില്‍ ആളൊഴിഞ്ഞ ഒരു സാഹചര്യം. നഴ്സുമാര്‍ വരെ യാത്രക്ക് ബുദ്ധിമുട്ടിയ സമയം കൂടി ആയിരുന്നല്ലോ അത്. നേരിട്ട് കണ്ട അനുഭവം എങ്ങനെ ആയിരുന്നു?
കോഴിക്കോടിന്‍റെ പുറത്തുള്ള ആളുകള്‍ക്കാണ് ഈ സാഹചര്യം അത്ഭുതമായി തോന്നുക. അടുത്ത് റിലീസ് ആവാന്‍ പോകുന്ന സിനിമയുടെ ടീസറില്‍ കാണിക്കുന്ന പോലെ ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ കയറ്റാത്ത സാഹചര്യം ഒക്കെ നടന്നതാണ്. ഇങ്ങനെ ഒക്കെ സംഭവിക്കുമോ എന്നാണ് അവര്‍ ചോദിക്കുന്നത്. അതൊക്കെ വളരെ ചെറിയൊരു സംഭവം മാത്രമാണ്. ലിനിയുടെ കൂടെ ജോലിചെയ്തിരുന്ന നഴ്സുമാര്‍ ഓട്ടോയില്‍ കയറുമ്പോള്‍ അല്ലെങ്കില്‍ ബസില്‍ കയറുമ്പോള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ വലുതാണ്.
ബസില്‍ കയറിയ ശേഷം പുറകിലിരിക്കുന്നവര്‍ എഴുന്നേറ്റുപോകുന്ന സാഹചര്യമുണ്ടായിട്ടുണ്ട്, ഇവരുടെ ചുറ്റും താമസിക്കുന്നവര്‍ വീടൊഴിഞ്ഞുപോയ അവസ്ഥയുണ്ടായിട്ടുണ്ട്. മക്കള്‍ കളിയ്ക്കാന്‍ പോവുന്ന സമയത്ത് മറ്റുകുട്ടികളെ അമ്മമാര്‍ കൂട്ടിക്കൊണ്ടുപോകുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ഇതിലൊന്നും നമുക്ക് ആളുകളെ കുറ്റം പറയാനും സാധിക്കില്ല. ഒരിക്കലും മറക്കാനും പറ്റില്ല.
മൂന്നുപേര്‍ മരണത്തിന് കീഴടങ്ങിയപ്പോഴും നിപ ബാധിച്ച അജ്യ എന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനി രോഗമുക്തി നേടിയത് ഒരു പ്രതീക്ഷയാണ്. ഇന്ന് നിപ വീണ്ടും സ്ഥിതീകരിക്കുന്ന സാഹചര്യത്തില്‍ ഇനി ഒരു മരണം ഉണ്ടാവില്ല എന്ന് പ്രത്യാശിക്കാുള്ള സാഹചര്യം തന്നെയല്ലേ?
രണ്ടു രീതിയില്‍ രോഗം വരാം. ഒന്ന് തലച്ചോറിെ ബാധിക്കാം. രണ്ട് ശ്വാസകോശത്തെ ബാധിക്കാം. ശ്വാസകോശത്തെ ബാധിക്കുന്നതാണ് മറ്റു ആളുകളിലേക്ക് എത്താന്‍ സാധ്യത കൂട്ടുന്നത്. നേരെ മറിച്ച് തലച്ചോറിനെ ബാധിക്കുന്നത് പകരാനുള്ള സാധ്യതയില്ല. ഈ കുട്ടിയുടെ കാര്യത്തില്‍ തലച്ചോറിലാണ് ബാധിച്ചത് എന്നാണ് നിലവില്‍ അറിയാന്‍ സാധിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. അതുകൊണ്ട് മരണം എന്ന അവസ്ഥയിലേക്ക് എത്താതിരിക്കും എന്നുതന്നെയാണ് വിശ്വസിക്കുന്നത്.
നിലവിലെ സാഹചര്യത്തെ മുന്‍നിര്‍ത്തി സജീഷിന് എന്താണ് ജനങ്ങളോട് പറയാനുള്ളത്?
നിപ ആദ്യം വന്നപ്പോള്‍ നമ്മള്‍ പേടിച്ചപോലെ ഇനി അത്തരത്തില്‍ സമീപിക്കേണ്ട സാഹചര്യം ഇല്ല. ഭയമല്ല, കൃത്യമായ മുന്‍കരുതല്‍ ആണ് വേണ്ടത്. ആളുകള്‍ക്കും അറിയാം എങ്ങനെ പ്രതിരോധിക്കാം എന്നതിക്കെുറിച്ചെല്ലാം. മാത്രമല്ല ഇതിനുശേഷം കേരളത്തിലെ പ്രധാന ആശുപത്രികളുടെ സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. പുതിയ സജ്ജീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെ നമുക്ക് ഒരുമിച്ച് നേരിടാം. പിന്നെ അസുഖമുള്ള ആളുകളെ കാണാന്‍ പോയാല്‍ അത് മറച്ചു വെക്കാതിരിക്കുക എന്നതാണ്.
ഒറ്റപെടുത്തലുകളും മറ്റും ഓര്‍ത്തിട്ടെന്ന വണ്ണം പറയാത്ത സാഹചര്യങ്ങള്‍ ഉണ്ടാവും. അത്തരത്തില്‍ ഒരിക്കലും ചെയ്യാതിരിക്കുക. മറച്ചുവെക്കുന്ന സാഹചര്യത്തില്‍ നിങ്ങള്‍ക്ക് വരുമ്പോള്‍ മാത്രമേ അതിന്‍റെ ഭീകരത വ്യക്തമാവൂ. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. രോഗികളുമായി ഏതെങ്കിലും തരത്തില്‍ ഇടപഴകിയ ആളുകളാണെങ്കില്‍ തീര്‍ച്ചയായും ടെസ്റ്റുകള്‍ എടുത്തിരിക്കണം. അതിനുള്ള സന്നദ്ധത കാണിക്കുക എന്നതാണ് പ്രധാനം