കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കണം: ആംആദ്മി

Spread the love

പ്രതിപക്ഷ സഖ്യത്തിൽ കടുത്ത നിലപാടുമായി ആം ആദ്മി പാർട്ടി .ഷിംല യോഗത്തിൽ പങ്കെടുക്കണമെങ്കിൽ ദില്ലി ഓർഡിനൻസിൽ കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.പാർലമെൻ്റ് സമ്മേളനം വരെ കാത്തിരിക്കണമെന്ന കോൺഗ്രസ് നിലപാട് അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് നിലപാട് ദുരൂഹമാണെന്നുമാണ് ആപ് പറയുന്നത്. അതേ സമയം കോൺഗ്രസും നിലപാട് കടുപ്പിച്ച് തന്നെയാണ്. രാഹുൽ ഗാന്ധിക്കെതിരെ ബിജെ പിയുമായി ചേർത്ത് അപ് വക്താവുന്നയിച്ച ഗൂഢാലോചന ആരോപണം പിൻവലിക്കണം.ചർച്ചകൾക്ക് ശേഷം മാത്രമേ നിലപാട് പ്രഖ്യാപിക്കാനാവൂയെന്നും കോൺഗ്രസ് വ്യക്തമാക്കി. തർക്കം മൂത്താൽ ഇരു കൂട്ടരേയും അനുനയിപ്പിക്കാൻ നിതീഷ് കുമാർ ഇടപെട്ടേക്കും.


Spread the love

Leave a Reply

Your email address will not be published. Required fields are marked *