ഒരു ലക്ഷത്തിലധികം ചാറ്റ് ജിപിടി അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. സിംഗപ്പൂർ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ സ്ഥാപനമായ ഗ്രൂപ്പ്-ഐബിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ കൂടുതലും ഇന്ത്യയിൽ നിന്നുള്ളവയാണെന്നാണ് വിവരം. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ ബാങ്ക് വിവരങ്ങൾ വ്യക്തമായി വെളിപ്പെടുത്തില്ലെങ്കിലും, ഇ-മെയിൽ, പാസ്‌വേഡുകൾ, ഫോൺ നമ്പറുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് നിർണായക ഉപയോക്തൃ വിവരങ്ങൾ ചോർന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി ഡാർക്ക് വെബ് മാർക്കറ്റ്‌പ്ലേസുകളിൽ ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങൾ വിൽക്കുന്നതായും സൈബർ സുരക്ഷ സ്ഥാപനം കണ്ടെത്തി. ഉപയോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കാൻ ഹാക്കർമാർ “ഇൻഫോ-സ്റ്റീലിങ് മാൽവെയർ” ഉപയോഗിച്ചതായും ഗ്രൂപ്പ്-ഐബി ബ്ലോഗ് പോസ്റ്റിൽ പറയുന്നത്.
ഹാക്ക് ചെയ്യപ്പെട്ട ചാറ്റ് ജിപിടി അക്കൗണ്ടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന്, ഉപയോക്താക്കൾ അവരുടെ പാസ്‌വേഡുകൾ പതിവായി അപ്‌ഡേറ്റ് ചെയ്യുന്നത് നല്ലതാണെന്നാണ് വിദഗ്ദർ പറയുന്നത്. കൂടാതെ, ഉപയോക്താക്കൾ അവരുടെ സെൻസിറ്റീവ് ഡാറ്റയോ ചാറ്റ്ബോട്ടുകളിലെ ഉപഭോക്തൃ വിവരങ്ങളോ പങ്കുവയ്ക്കരുത്.