ചെങ്കോലും വേദമന്ത്രങ്ങളുമായി പാർലമെൻറ് കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ

Spread the love

written by : Sahadevan K Negentropist

പ്രമുഖ ന്യൂക്ലിയർ ഫിസിസിസ്റ്റും ആണവ വിരുദ്ധ പ്രവർത്തകനും പാകിസ്ഥാനിലെ ഖായ്ദെ അസം യൂണിവേർസിറ്റി പ്രൊഫസറും ആയ പർവേഷ് ഹുഡ് ബോയ് 2005ൽ നടത്തിയ ഇന്ത്യാ സന്ദർശനത്തിൻ്റെ ഭാഗമായി ദില്ലിയിലെ ഇന്ത്യാ ഇൻ്റർനാഷണൽ സെൻ്ററിൽ വെച്ച് ഇന്ത്യയിലെ ആണവ വിരുദ്ധ പ്രവർത്തകരുമായി ഒരു കൂടിക്കാഴ്ച നടത്തുകയുണ്ടായി.
ഈ കൂടിക്കാഴ്ചയിൽ അദ്ദേഹം നടത്തിയ പ്രഭാഷണത്തിൽ വളരെ കൗതുകകരമായ പല നിരീക്ഷണങ്ങളും പങ്കുവെക്കുകയുണ്ടായി. (‘India through Pakistani Eyes’ എന്ന പേരിൽ ഈ പ്രഭാഷണം ലേഖന രൂപത്തിൽ അച്ചടിച്ചുവന്നു)ആ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞ ഒരു സുപ്രധാന കാര്യം ഇതായിരുന്നു:


” I was a little jolted upon reading Nehru’s words, written in stone at the entrance to the Jawaharlal Nehru Institute for Advanced Research in Bangalore: “I too have worshipped at the shrine of science”. The notion of “worship” and “shrine of science” do not go well with the modern science and the scientific temper. Science is about challenging, not worshipping. As a secular man, Nehru was not given to worship but his metaphorical allusions to industries and factories as temples of science found full resonance. Indeed, science in India is largely seen as an instrument that enhances productive capabilities, and not as a transformational tool for producing an informed, just, and rational society. Most Indian scientists are techno-nationalists – they put their science at the service of their state rather than the people. In this respect, Pakistan is no different ”


നെഹ്റു അടക്കമുള്ള മതേതര-ശാസ്ത്രാഭിമുഖ്യമുള്ള ഇന്ത്യൻ രാഷ്ട്രീയ-ശാസ്ത്ര നേതൃത്വം ശാസ്ത്രജ്ഞാനത്തെ ഏത് രീതിയിൽ കാണാൻ ശ്രമിച്ചു എന്നതിനെ കുറിച്ചായിരുന്നു ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പ് പ്രൊഫ. ഹുഡ് ബോയ് വിശകലന വിധേയമാക്കിയത്.
ശാസ്ത്രത്തോടുള്ള ഇന്ത്യൻ ശാസ്ത്രജ്ഞരുടെ മനോഭാവം യാഥാസ്ഥിതികമാണെന്നും ശാസ്ത്രത്തിലൂടെയുള്ള പുരോഗതി എന്നത് ഇന്ത്യയിൽ വളരെ പ്രചാരമുള്ള ഒരു ആശയമാണെന്നും പ്രൊഫ.ഹുഡ്ബോയ് നിരീക്ഷിക്കുന്നു. (പാകിസ്ഥാൻ ഇതിൽ നിന്ന് ഒട്ടും ഭിന്നമല്ലെന്നു കൂടി അദ്ദേഹം തൻ്റെ പ്രഭാഷണത്തിൽ സൂചിപ്പിക്കുകയുണ്ടായി.
ചെങ്കോലും വേദമന്ത്രങ്ങളുമായി ഇന്ത്യൻ പാർലമെൻ്റ് കെട്ടിടം ഉത്ഘാടനം ചെയ്യപ്പെടുമ്പോൾ പ്രൊഫ. ഹുഡ് ബോയ് യുടെ ദില്ലി പ്രഭാഷണം പെട്ടെന്ന് ഓർമ്മയിലേക്ക് എത്തി എന്ന് മാത്രം.
‘ജനാധിപത്യത്തിൻ്റെ ശ്രീകോവിൽ’ എന്നും ‘ശാസ്ത്രാരാധന’, എന്നും ‘വികസന ക്ഷേത്രങ്ങൾ’ എന്നും പുട്ടിന് പീരയെന്ന പോൽ അലങ്കാര പ്രയോഗം നടത്തുമ്പോൾ ഇതൊക്കെത്തന്നെയായിരിക്കും അതിൻ്റെ ആത്യന്തകഫലം എന്ന് മറക്കാതിരിക്കുക.


ശാസ്ത്രമെന്നത് ഉത്പാദന വളർച്ചയ്ക്കുള്ള ഉപകരണം മാത്രമല്ലെന്നും അറിവിനെ അടിസ്ഥാനമാക്കി നീതി പൂർവ്വവും യുക്തിപൂർവ്വവുമായ ജീവിത ചര്യ ചിട്ടപ്പെടുത്താനുള്ള ചാലകശക്തിയായി വളരേണ്ട ഒന്നാണെന്നും ഉള്ള കാഴ്ചപ്പാട് കയ്യൊഴിഞ്ഞതിൻ്റെ പരിണത ഫലം കൂടിയാണിത്.


Spread the love

Leave a Reply

Your email address will not be published. Required fields are marked *