ടൈറ്റന് സംഭവിച്ചതെന്ത്? സ്ഫോടനസാധ്യത സൂചിപ്പിക്കുന്ന വൈറൽ ദൃശ്യങ്ങൾ

Spread the love

ടൈറ്റന് സംഭവിച്ചതെന്ത്? ടൈറ്റൻ പേടകത്തിന് സംഭവിച്ച സ്ഫോടനസാധ്യതയെ സൂചിപ്പിക്കുന്ന വൈറൽ ദൃശ്യങ്ങൾ പുറത്ത്. ഉയർന്ന മർദത്തിൽ പേടകത്തില്‍ സ്ഫോടനമുണ്ടായതാണ് സംശയിക്കുന്നത്. ഇത് എങ്ങനെയെന്ന് കാണിക്കുന്ന വീഡിയോകൾ സാമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഉയർന്ന മർദംമൂലം ഒരു റെയിൽ‌വേ ടാങ്കർ ഉഗ്രശബ്ദത്തോടെ സെക്കൻഡുകൾക്കുള്ളിൽ ചുരുങ്ങിപ്പോവുന്ന പഴയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ടൈറ്റന്‍ പേടകത്തിന് എന്തായിരിക്കാം സംഭവിച്ചതെന്ന് വിശദീകരിക്കുന്നത്. ടാങ്കർ പൊട്ടിത്തെറിക്കുന്ന അതേ വേഗത്തിലായിരിക്കാം ടൈറ്റനിലും സ്ഫോടനമുണ്ടായതെന്നാണ് കരുതുന്നത്.


അതേസമയം ടൈറ്റന്‍ സമുദ്രപേടകത്തിലെ അഞ്ച് യാത്രികരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിൽനിന്ന് പൊട്ടിത്തെറി പോലുള്ള ശബ്ദങ്ങൾ കേട്ടതായി യുഎസ് നാവികസേന നേരത്തെ വ്യക്തമാക്കിയിരുന്നു. ടൈറ്റൻ പേടകവുമായി മാതൃ കപ്പലിന് ആശയവിനിമയം നഷ്ടപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനശബ്ദം നാവികസേനയ്ക്ക് ലഭ്യമായത്.അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴത്തിലേക്ക് യാത്ര തിരിച്ച ടൈറ്റന്‍ പേടകം കഴിഞ്ഞ ഞായറാഴ്ചയാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തിരിച്ച് 1.45 മണിക്കൂറിനുശേഷം പേടവുമായുള്ള ആശയവിനിമയം മദർഷിപ്പ് പോളാർ പ്രിൻസിന് നഷ്ടമാകുകയായിരുന്നു.


Spread the love

Leave a Reply

Your email address will not be published. Required fields are marked *