ഗാസയിലെ ജനങ്ങൾക്കെതിരായ അമേരിക്കയുടെ പിന്തുണയുള്ള ഇസ്രയേൽ യുദ്ധത്തിൽ പ്രതിഷേധിച്ച് ന്യൂ യോർക്ക് ടൈംസ് മാഗസിന്റെ പോയട്രി എഡിറ്റർ സ്ഥാനം രാജിവച്ച് ആന്‍ ബോയർ. ‘യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന നുണകള്‍ ഇനി വേണ്ട’ എന്ന് പറഞ്ഞുകൊണ്ടാണ് പ്രമുഖ അമേരിക്കൻ കവയിത്രിയും എഴുത്തുകാരിയുമായ ആനിന്റെ രാജി.ഗാസയിലെ ജനങ്ങള്‍ക്കെതിരെ അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ നടത്തുന്നത് ആർക്കും ഗുണം ചെയ്യുന്ന യുദ്ധമല്ലെന്ന് അമേരിക്കയിലെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണ പ്ലാറ്റ്‌ഫോമായ സബ്സ്റ്റാക്കിൽ പങ്കുവച്ച രാജിക്കത്തിൽ ആന്‍ പറയുന്നു.
”ഗാസയിലെ യുദ്ധത്തില്‍നിന്ന് ഇസ്രയേലിനോ അമേരിക്കയ്‌ക്കോ യൂറോപ്പിനോ ജൂതവിഭാഗത്തിനോ സുരക്ഷിതത്വമുണ്ടാകുന്നില്ല. ഇതില്‍നിന്ന് ലാഭം ലഭിക്കുന്നവർ എണ്ണയ്ക്കുമേൽ താല്‍പ്പര്യമുള്ളവരും ആയുധ നിർമാതാക്കളും മാത്രമാണ്,” ആന്‍ ബോയർ പറയുന്നു.