പതിനഞ്ചാം ടെസ്റ്റ് സെഞ്ചുറിയുടെ മൊഞ്ചില്‍ ഉസ്‌മാന്‍ ഖവാജ

Spread the love

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 393 റണ്‍സ് പിന്തുടരുന്ന ഓസ്ട്രേലിയക്കായി സെഞ്ചുറി നേടി ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ. ഖജാവ 199 പന്തിലാണ് പതിനഞ്ചാം ടെസ്റ്റ് ശതകം കണ്ടെത്തിയത്. അഞ്ച് വിക്കറ്റ് നഷ്‌ടമായ ഓസീസ് ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ രണ്ടാം ദിനം മൂന്നാം സെഷനില്‍ 69 ഓവറില്‍ 229 റണ്‍സ് എന്ന നിലയിലാണ്. ഖവാജ 199 പന്തില്‍ 100* ഉം, അലക്‌സ് ക്യാരി 6 പന്തില്‍ 2* ഉം റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. അഞ്ച് വിക്കറ്റ് കയ്യിലിരിക്കേ ഇംഗ്ലണ്ട് സ്കോറിനൊപ്പമെത്താന്‍ 164 റണ്‍സ് കൂടി ഓസീസിന് വേണം. ഓസീസിനായി ട്രാവിസ് ഹെഡ് ഫിഫ്റ്റി കണ്ടെത്തി. 


Spread the love

Leave a Reply

Your email address will not be published. Required fields are marked *