പശ്ചിമബം​ഗാൾ സംഘർഷം; കാളിഗഞ്ചില്‍ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു

Spread the love

പശ്ചിമബം​ഗാളിൽ ഉണ്ടായ സം​ഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാളി​ഗഞ്ചിലാണ് തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകൻ മുസ്തഫ ഷെയ്ക്ക് എന്നയാൾ മർദനമേറ്റ് മരിച്ചത്. പാർട്ടി വിട്ട് കോൺ​ഗ്രസിൽ ചേർന്നവരാണ് പിന്നിലെന്ന് ടിഎംസി ആരോപിച്ചു. സംഘർഷമുണ്ടായ 24 പർ​ഗാനസിൽ ​ഗവർണർ സിവി ആനന്ദബോസ് സന്ദർശനം നടത്തി. ​ഗവർണർ ബിജെപിക്കാരെപോലെയാണ് പ്രവർത്തിക്കുന്നതെന്ന് ടിഎംസി പറഞ്ഞു. ബിജെപിയും സിപിഎമ്മും കോൺ​ഗ്രസും പറയുന്നതു നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നും ടിഎംസി ജനറൽ സെക്രട്ടറി കുനാൽഘോഷ് വ്യക്തമാക്കി. 


Spread the love

Leave a Reply

Your email address will not be published. Required fields are marked *