‘റാണി ചിത്തിര മാർത്താണ്ഡ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ ജിത്തു ജോസഫിന്റെയും ടൊവിനൊ തോമസിന്റെയും ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങി. കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പേര് സിനിമയ്ക്ക് ഇട്ടതിന് പിന്നിലും ഒരു കഥയുണ്ട്. വേമ്പനാട് കായലിൽ ചിറ കെട്ടി തിരിച്ചെടുത്ത ഈ മനുഷ്യ നിർമ്മിത കായലിന്‍റെ പേര് സിനിമയ്ക്ക് വന്നത് ചിത്രത്തിലെ നായകൻ ‘ആൻസന്‍റെ’ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാലാണ്. ഈ പ്രദേശത്ത് വസിക്കുന്ന അച്ഛന്‍റേയും മകന്‍റേയും അവരുമായി ബന്ധപ്പെട്ട മറ്റ് പലരുടേയും ജീവിതങ്ങളാണ് ‘റാണി ചിത്തിര മാർത്താണ്ഡ’ പറയുന്നത്. ഒരു മെഡിക്കൽ ഷോപ്പുടമയായ അച്ഛനിൽ നിന്ന് ആ ബിസിനസ് മകൻ ഏറ്റെടുക്കുന്നതും അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കൻഡ് ജനറേഷൻ ബിസിനസ് പ്രശ്‍നങ്ങളുമൊക്കെയാണ് റൊമാന്‍റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം പറയുന്നത്.