പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ദിവസവും ധരിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ സ്യൂട്ടുകളാണെന്ന് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ സത്‌നയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.“ഒരു ദിവസം ലക്ഷക്കണക്കിന് രൂപ വിലയുള്ള 1-2 സ്യൂട്ടെങ്കിലും അദ്ദേഹം ധരിക്കും. മോദിജി തന്റെ വസ്ത്രം ആവർത്തിച്ച് ഉപയോഗിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഞാൻ ഈ ഒരൊറ്റ വെള്ള ഷർട്ട് മാത്രമേ ധരിക്കാറുള്ളു.”- രാഹുൽ ഗാന്ധി പറഞ്ഞു.