ഭാര്യയുമായി പ്രണയമെന്ന് സംശയം: യുവാവിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു

Spread the love

ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് യുവാവിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു. യുവാവിൻ്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് ചോര കുടിക്കുകയായിരുന്നു. കർണാടകയിലെ ചിക്ബല്ലാപുരയിലെ ചിന്താമണി താലൂക്കിലാണ് സംഭവം. മാരേഷ് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ചിന്താമണി സ്വദേശി വിജയ് അറസ്റ്റിലായിട്ടുണ്ട്.ജൂൺ 19-നാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം എത്തിയാണ് വിജയ് മാരേഷിനെ ആക്രമിച്ചത്. വിജയ്‍യുടെ സുഹൃത്ത് ഈ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് വിജയ് ഇത്തരത്തിലൊരു ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രി വിട്ടു.


Spread the love

Leave a Reply

Your email address will not be published. Required fields are marked *