കനത്ത മഴയില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി, വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ബോട്ടില്‍ കയറിയ ആളുകള്‍ക്ക് ദാരുണാന്ത്യം. നൈജീരിയയിലാണ് തിങ്കളാഴ്ച 100ല്‍ അധികം ആളുകള്‍ ബോട്ട് അപകടത്തില്‍ കൊല്ലപ്പെട്ടത്. നൈജര്‍ നദിയിലൂടെയുള്ള ബോട്ട് നദിയിലുണ്ടായിരുന്നു മരത്തടിയില്‍ തട്ടി പിളര്‍ന്നതോടെയാണ് ദുരന്തമുണ്ടായത്. 250ഓളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 100 പേരുടെ മരണം സ്ഥിരീകരിച്ചതായി പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ക്വാരയിലെ പാടിഗിയില്‍ നിന്ന് നെജറിലെ ഗ്ബോട്ടിയിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. 144 പേരെ ഇതിനോടകം രക്ഷിക്കാനായിട്ടുണ്ട്.