ഡൽഹിയിലെ വായു ഗുണ നിലവാരം മെച്ചപ്പെട്ടെന്ന് ഡൽഹി സർക്കാർ. മഴ പെയ്തതിനെ തുടർന്നാണ് ഈ മാറ്റം. അതിനാൽ ഒറ്റ-ഇരട്ട കാർ നിയന്ത്രണം നഗരത്തിൽ നടപ്പിലാക്കില്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. നേരത്തെ നവംബർ 13 മുതൽ 20 വരെ നഗരത്തില്‍ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ദീപാവലിക്ക് ശേഷം വായു ഗുണനിലവാരം ഡൽഹി സർക്കാർ അവലോകനം ചെയ്യുമെന്നും വീണ്ടും മോശമായാൽ ഒറ്റ-ഇരട്ട നിയന്ത്രണ പദ്ധതിയിലേക്ക് നീങ്ങുമെന്നും റായ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.