വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്എഫ്‌ഐ പ്രവർത്തകൻ നിഖില്‍ തോമസ് പിടിയില്‍. കോട്ടയത്ത് കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് നിഖിലിനെ പിടികൂടിയത്. കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായംകുളം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഒളിവിലായി അഞ്ച് ദിവസം കഴിഞ്ഞാണ് നിഖിലിനെ പിടിയിലാകുന്നത്.നിഖിലിന്റെ സുഹൃത്തായ മുൻ എസ്എഫ്ഐ നേതാവിനെ ഇന്നലെ വർക്കലയിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. വിവാദമായതിന് പിന്നാലെ സിപിഎമ്മും എസ്എഫ്ഐയും നിഖിലിനെ പുറത്താക്കിയിരുന്നു.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത് തന്റെ സുഹൃത്തെന്നാണ് നിഖിൽ തോമസിന്റെ മൊഴി. കായംകുളം പോലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് വെളിപ്പെടുത്തൽ.ഒറിജിനൽ സർട്ടിഫിക്കറ്റാണെന്ന് പറഞ്ഞ് സുഹൃത്ത് തന്നെ ചതിക്കുകയായിരുന്നുവെന്നും അതിനാലാണ് എം കോമിന് അപേക്ഷിക്കാൻ അത് ഉപയോഗിച്ചതെന്നും നിഖിൽ പറഞ്ഞു.