രാജ്യത്ത് ഹിന്ദു മതത്തിനെ സംരക്ഷിക്കുന്നതിന് മാർഗരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്. ഈ ആവശ്യങ്ങൾ കോടതി പരിഗണിച്ചാൽ നാളെ മറ്റാരെങ്കിലും ഇസ്ലാം മതത്തിനെയും, ക്രിസ്തു മതത്തിനെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചേക്കും എന്നും ഹർജി തള്ളി കൊണ്ട് ബെഞ്ച് ചൂണ്ടിക്കാട്ടി. ദൗദ്രാജ് സിംഗ് എന്ന വ്യക്തി നൽകിയ പൊതു താത്പര്യ ഹർജിയാണ് കോടതി തള്ളിയത്.