തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തലവനെ മരിച്ച നിലയില്‍ കണ്ടെത്തി

തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് യൂണിറ്റിന്റെ ഡെപ്യൂട്ടി ഹെഡ് ഔ യാങ് ലി-ഹ്‌സിംഗിനെ (Ou Yang Li-hsing) മരിച്ച നിലയില്‍ കണ്ടെത്തി. തായ്‌വാന്‍ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ചുങ്-ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഡെപ്യൂട്ടി തലവനാണ് … Read More

ശ്രീലങ്കയുടെ പ്രസിഡന്റായി റനില്‍ വിക്രമ സിംഗെയെ തെരഞ്ഞെടുത്തു

ശ്രീലങ്കന്‍ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുത്തു. 219ല്‍ 134 വോട്ട് നേടിയാണ് അദ്ദേഹം പ്രസിഡന്റായത്. രാജ്യത്തെ പ്രക്ഷോഭത്തെ തുടര്‍ന്ന് മുന്‍പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജി വെച്ചതിനെ തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായി റെനില്‍ വിക്രമ സിംഗയെ തെരഞ്ഞെടുത്തിരുന്നു. ഭരണകക്ഷി എം.എല്‍.എ … Read More

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജ്പക്‌സെ രാജിവെച്ചു

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജ്പക്‌സെ രാജിവെച്ചു.പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യെപയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. നേരത്തെ രാജ്യത്ത് സ്ഥിതി വഷളായതിന് പിന്നാലെ രജപക്‌സെ രാജ്യം വിട്ടിരുന്നു. സിംഗപ്പൂരിലേക്കാണ് അദ്ദേഹം കടന്നതെന്നാണ് റിപ്പോര്‍ട്ട്.നേരത്തെ, രജപക്‌സെ മാല്‍ദീവ്‌സിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവിടുന്നാണ് അദ്ദേഹം സിംഗപ്പൂരിലേക്ക് … Read More

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ(67) അന്തരിച്ചു. കഴിഞ്ഞ ദിവസം ആക്രമിയുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. പടിഞ്ഞാറന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്.നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആബെയുടെ നില അതീവ ഗുരുതരമാണെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ജപ്പാനിലെ … Read More

‘മതനിന്ദ’ ആരോപിച്ച് പ്രതിഷേധം; സാംസങ് തൊഴിലാളികളെ അറസ്റ്റ് ചെയ്തു

പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് പ്രതിഷേധ പ്രകടനം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. കറാച്ചിയിലെ സ്റ്റാര്‍ സിറ്റി മാളിന് പുറത്ത് പ്രതിഷേധിച്ച 27 പേരെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതിഷേധസമരം അക്രമത്തില്‍ കലാശിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.സെല്‍ഫോണ്‍ നിര്‍മാണ കമ്പനിയായ സാംസങ്ങിനെതിരെ മതനിന്ദ ആരോപിച്ച് പ്രതിഷേധിച്ച … Read More

ആമസോണ്‍ യു.എ.ഇയില്‍ എല്‍.ജി.ബി.ടി.ക്യു ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്തി

യു.എ.ഇയില്‍ എല്‍.ജി.ബി.ടി.ക്യു റിലേറ്റഡ് ഉല്‍പന്നങ്ങളുടെ സെര്‍ച്ച് റിസള്‍ട്ടുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി ആമസോണ്‍. യു.എ.ഇ അധികൃതരില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ആമസോണിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടിയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. യു.എ.ഇ ഡൊമൈന്‍ വെബ്‌സൈറ്റില്‍ 150ലേറെ കീ വേര്‍ഡുകളുടെ സെര്‍ച്ച് റിസള്‍ട്ടുകളാണ് ആമസോണ്‍ ഹൈഡ് ചെയ്തിരിക്കുന്നത്. എല്‍.ജി.ബി.ടി.ക്യു, … Read More

ഇറാനില്‍ ശക്തമായ ഭൂചലനം

തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍ഖാമിര്‍ പ്രദേശത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബന്ദറെ ഖാമിറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ്. ഭൂചലനത്തെ തുടര്‍ന്നുണ്ടായ പ്രകമ്പനം യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് … Read More

ദക്ഷിണ കൊറിയയില്‍ നിന്ന് പറന്നുവന്ന ബലൂണുകളാണ് കൊവിഡ് പടരാന്‍ കാരണം

തങ്ങളുടെ രാജ്യത്ത് കൊവിഡ് പടരാന്‍ കാരണമായത് ദക്ഷിണ കൊറിയയില്‍ നിന്നുവന്ന ബലൂണുകളാണെന്ന് ഉത്തര കൊറിയ. ദക്ഷിണ കൊറിയയില്‍ നിന്നും പറന്നുവന്ന ബലൂണുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലൂടെയാണ് ഉത്തര കൊറിയയില്‍ കൊവിഡ് പടര്‍ന്നത് എന്നായിരുന്നു നോര്‍ത്ത് കൊറിയന്‍ അധികൃതരുടെ പ്രതികരണം.അതേസമയം, സൗത്ത് കൊറിയന്‍ ബലൂണുകള്‍ … Read More