ഷിജിൻ കെപി

ത്രിപുര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെയാണ്. 60 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. ബിജെപി- ഐപിഎഫ്ടി സഖ്യത്തിനും സിപിഎം -കോൺഗ്രസ് സഖ്യത്തിനും പുറമെ  ടിപ്ര മോത പാർട്ടിയും പ്രചാരണ രംഗത്ത് ശക്തമായിരുന്നു. അൻപതിൽ അധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഇടത് -കോൺഗ്രസ് വോട്ടുകൾ ഒപ്പം നിർത്താൻ സാധിച്ചാൽ ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്നാണ് കോൺഗ്രസ് -സിപിഎം നേതാക്കളുടെ പ്രതീക്ഷ.

 

Important Dates

2013,2018 തിരഞ്ഞെടുപ്പ് ഫലം

TRIPURA

വോട്ട് ഷെയർ 

ആകെയുള്ള 60 സീറ്റുകളിൽ  55 എണ്ണത്തിൽ ബിജെപിയും അഞ്ച് സീറ്റുകളിൽ സഖ്യകക്ഷിയായ ഐപിഎഫ്ടി ആണ് മത്സരിക്കുന്നത്.2018ൽ ഇടതുമുന്നണി സർക്കാരിനെ അട്ടിമറിച്ചാണ് ബിജെ പി അധികാരം പിടിച്ചത്. ഭരണം പിടിക്കാന്‍ സാധിച്ചാല്‍ സിപിഎമ്മിന് മുഖ്യമന്ത്രിയുള്ള രണ്ടാമത്തെ സംസ്ഥാനമായി ത്രിപുര മാറും. വിജയിച്ചാല്‍ മുഖ്യമന്ത്രി സിപിഎമ്മില്‍ നിന്നായിരിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. 2018ൽ സിപിഎം 16 സീറ്റിൽ ഒതുങ്ങിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചിരുന്നില്ല. സിപിഎമ്മിന് 42 ശതമാനവും ബിജെപിക്ക് 44 ശതമാനവും വോട്ടാണ് 2018ൽ ലഭിച്ചത്.  

tripura election

ടിപ്ര മോത

ത്രിപുര ട്രൈബൽ ഏരിയ ഓട്ടോണമസ് കൗൺസിൽ തിരഞ്ഞെടുപ്പ് തൂത്തുവാരിയ ടിപ്ര മോത 42 സീറ്റുകളിലാണ് മത്സരിക്കുന്നത്.ജനസംഖ്യയുടെ 30 ശതമാനം വരുന്ന തദ്ദേശീയ ഗോത്രവർഗക്കാരുടെ മുഖമായി പാർട്ടി സ്ഥാനം പിടിച്ചു.  അതേസമയം  സബ്റൂമിൽ മത്സരിക്കുന്ന സെക്രട്ടറി ജിതേന്ദ്ര ചൗധരിക്കും  കൈലാശഹർ മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന കോൺഗ്രസ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ബിരജിത് സിൻഹക്കും എതിരെ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല.

വോട്ടെണ്ണൽ

മാർച്ച് 2

%d bloggers like this: