തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിന്റെ അടിമയെന്ന് ഉദ്ധവ്
ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നവും നഷ്ടമായതോടെ നിയമ നടപടികള്‍ക്ക് ഒരുങ്ങി ഉദ്ധവ് താക്കറെ പക്ഷം. ഏക്‌നാഥ് ഷിന്‍ഡെയ്ക്കനുകൂലമായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍, കേന്ദ്ര സര്‍ക്കാരിന്‌റെ അടിമയെന്ന് പ്രതികരിച്ച ഉദ്ധവ് ജനാധിപത്യത്തിന് അപകടകരമായ തീരുമാനമാണ് ഉണ്ടായതെന്നും പറഞ്ഞു. 1966ല്‍ ബാല്‍താക്കറെ ശിവസേന രൂപീകരിച്ചതിന് ശേഷം ഇത് ആദ്യമായാണ് കുടുംബത്തിന് പാര്‍ട്ടിയുടെ അധികാരം നഷ്ടമാകുന്നത്.