ധ്യാൻ ശ്രീനിവാസൻ വീണ്ടും സംവിധായകനാകുന്നു
ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ വീണ്ടും സംവിധായകനാകുന്നു. ധ്യാൻ തന്നെ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം അവസാനത്തോടെയായിരിക്കും ആരംഭിക്കുക. ലവ് ആക്ഷൻ ഡ്രാമയുടെ നിർമ്മാതാവ് കൂടിയായ വിശാഖ് സുബ്രഹ്മണ്യമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പത്തിലധികം ചിത്രങ്ങളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിട്ടുള്ള ധ്യാനിന് അവ പൂർത്തിയാക്കിയ ശേഷം മാത്രമേ സംവിധാനം ചെയ്യുക. ചിത്രം കോമഡി എന്റർടെയ്നർ ജോണറിലാകും ഒരുക്കുക. ധ്യാൻ ശ്രീനിവാസന്റെ നർമ്മ ബോധമാണ് പ്രേക്ഷകർക്ക് ഇഷ്ടം. അതിനാൽ തന്നെ പ്രേക്ഷകർ അതാണ് ധ്യാനിൽ നിന്ന് പ്രതീക്ഷിക്കുകയെന്നും വിശാഖ് കൂട്ടിച്ചേർത്തു.