മൊബൈൽ റിചാർജ്ജ് നിരക്കും വർധിക്കും
രാജ്യത്ത് മൊബൈൽ ഫോൺ റീചാർജ്ജ് നിരക്കുകൾ ഉടൻ വർധിപ്പിക്കും. എയർടെലായിരിക്കും ആദ്യം വർധിപ്പിക്കുകയെന്ന് ചെയർമാൻ സുനിൽ മിത്തൽ അറിയിച്ചു. ജൂൺ മാസത്തിലാകും വർധനവെന്നതാണ് അദ്ദേഹം വ്യക്തമാക്കിയത്. വരുമാനത്തിലെ കുറവ് മൂലം നിരക്കുവർധന അനിവാര്യമായിരിക്കുന്നു. അതുകൊണ്ട് എല്ലാ പ്ലാനുകളിലും ജൂൺ മാസത്തോടെ വർധനയ്ക്കാണ് തീരുമാനമെന്ന് മിത്തൽ പറഞ്ഞു. എയർടെൽ പ്രഖ്യാപിച്ച നിരക്കുവർധന മറ്റു കമ്പനികളെയും സ്വാധീനിച്ചേക്കുമെന്നാണ് സൂചന.