ദക്ഷിണ കൊറിയയില്‍ നിന്ന് പറന്നുവന്ന ബലൂണുകളാണ് കൊവിഡ് പടരാന്‍ കാരണം
തങ്ങളുടെ രാജ്യത്ത് കൊവിഡ് പടരാന്‍ കാരണമായത് ദക്ഷിണ കൊറിയയില്‍ നിന്നുവന്ന ബലൂണുകളാണെന്ന് ഉത്തര കൊറിയ.
ദക്ഷിണ കൊറിയയില്‍ നിന്നും പറന്നുവന്ന ബലൂണുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലൂടെയാണ് ഉത്തര കൊറിയയില്‍ കൊവിഡ് പടര്‍ന്നത് എന്നായിരുന്നു നോര്‍ത്ത് കൊറിയന്‍ അധികൃതരുടെ പ്രതികരണം.അതേസമയം, സൗത്ത് കൊറിയന്‍ ബലൂണുകള്‍ കാരണം നോര്‍ത്ത് കൊറിയയില്‍ കൊവിഡ് പടരാന്‍ ഒരു സാധ്യതയുമില്ലെന്ന് അവരുടെ യൂണിഫിക്കേഷന്‍ മന്ത്രാലയം അറിയിച്ചു.