ആമസോണ്‍ യു.എ.ഇയില്‍ എല്‍.ജി.ബി.ടി.ക്യു ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്തി
യു.എ.ഇയില്‍ എല്‍.ജി.ബി.ടി.ക്യു റിലേറ്റഡ് ഉല്‍പന്നങ്ങളുടെ സെര്‍ച്ച് റിസള്‍ട്ടുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി ആമസോണ്‍. യു.എ.ഇ അധികൃതരില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ആമസോണിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടിയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
യു.എ.ഇ ഡൊമൈന്‍ വെബ്‌സൈറ്റില്‍ 150ലേറെ കീ വേര്‍ഡുകളുടെ സെര്‍ച്ച് റിസള്‍ട്ടുകളാണ് ആമസോണ്‍ ഹൈഡ് ചെയ്തിരിക്കുന്നത്. എല്‍.ജി.ബി.ടി.ക്യു, പ്രൈഡ്, ക്ലോസെറ്റഡ് ഗേ (closeted gay), ട്രാന്‍സ്‌ജെന്റര്‍ ഫ്‌ളാഗ്, ക്വിയര്‍ ബ്രൂച് (queer brooch), ചെസ്റ്റ് ബൈന്‍ഡര്‍ ഫോര്‍ ലെസ്ബിയന്‍സ് (chest binder for lesbians) എന്നീ സെര്‍ച്ച് കീ വേര്‍ഡുകളാണ് ഹൈഡ് ചെയ്തിരിക്കുന്നവയില്‍ ചിലത്.