ഇളയരാജ, വി. വിജയേന്ദ്ര പ്രസാദ്, വീരേന്ദ്ര ഹെഗ്‌ഡെ,പി.ടി ഉഷ എന്നിവർ രാജ്യസഭയിലേക്ക്
സംഗീതജ്ഞന്‍ ഇളയരാജ, എഴുത്തുകാരന്‍ വി. വിജയേന്ദ്ര പ്രസാദ്,ജീവകാരുണ്യ പ്രവര്‍ത്തകന്‍ വീരേന്ദ്ര ഹെഗ്‌ഡെ,പി.ടി ഉഷ എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട നാല് പേരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി.ടി ഉഷയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.