ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജ്പക്‌സെ രാജിവെച്ചു
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജ്പക്‌സെ രാജിവെച്ചു.പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യെപയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. നേരത്തെ രാജ്യത്ത് സ്ഥിതി വഷളായതിന് പിന്നാലെ രജപക്‌സെ രാജ്യം വിട്ടിരുന്നു. സിംഗപ്പൂരിലേക്കാണ് അദ്ദേഹം കടന്നതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ, രജപക്‌സെ മാല്‍ദീവ്‌സിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവിടുന്നാണ് അദ്ദേഹം സിംഗപ്പൂരിലേക്ക് കടന്നത്.അതേസമയം പ്രതിഷേധക്കാര്‍ കൈയ്യേറിയ ഗോതബയയുടെ വസതിയില്‍ നിന്ന് ഒഴിഞ്ഞുപോകുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിരുന്നു.