ദി ഡ്രാ​ഗൺ മാൻ ‌

Spread the love

brucelee

“Mistakes are always forgivable, if one has the courage to admit them.”

Bruce Lee

ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനാണ്‌ ബ്രൂസ്‌ ലീ. ചലച്ചിത്ര നടൻ, തത്ത്വചിന്തകൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.ലീ ഹോയ് ചുൻയുടെയും ഗ്രേസിന്റെയും, മകനായി 1940 നവം‌ബർ‍ 27ന്‌ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലാണ്‌ ബ്രൂസ്‌ലീ ജനിച്ചത്. ജൂൻഫാൻ എന്നായിരുന്നു ഗ്രേസി മകന് ഇട്ട ആദ്യപേര്. പക്ഷേ ആ ആശുപത്രിയിലെ ഡോക്ടറായിരുന്ന മേരി ഗ്ലോവെർ അവനെ ബ്രൂസ് എന്നു വിളിച്ചു. പിന്നീട് ലീ എന്ന കുടുംബപ്പേരുകൂടി ചേർന്നപ്പോൾ അവൻ ബ്രൂസ് ലീ ആയി.

ലഘുചരിത്രം

ബ്രൂസ് ലീയുടെ സിനിമകൾ
(ബാലനടനായി)

 • തെ ബിഗിനിങ് ഓഫ് അ ബോയ്-1946
 • തെ ബിഗിനിങ് ഓഫ് അ ബോയ്-1946
 • ദ ബെർത്ത് ഓഫ് മാൻകൈൻഡ്-1946
 • വെൽത്ത് ഈസ് ലൈക് എ ഡ്രീം-1948
 • സായ് സീ ഇൻ ദ ഡ്രീം-1949
 • മൈ സൺ, ആഹ് ചുങ്-1950
 • ഇൻഫൻസി-1951
 • ബ്ലയിം ഇറ്റ് ഓൺ യുവർ ഫാദർ-1953
 • ദ ഗൈഡിങ്ങ് ലൈറ്റ്-1953
 • മദേഴ്സ് ടിയേഴ്സ്-1953
 • ലൗ-1955
 • വി ഓവ് ഇറ്റ് ടു അവർ ചിൽഡ്രൺ-1955
 • തണ്ടർ സ്റ്റോം-1957
 • ദ ഓർഫൻ-1960
 • ഗ്രീൻ ഹോണറ്റ്-1966-67

മികച്ച ആക്ഷൻ ചിത്രങ്ങൾ

ചിത്രങ്ങളിലൂടെ

മരണം

1973 ജൂലൈ 20ന്‌, 32-ആം വയസ്സിലായിരുന്നു ബ്രൂസ് ലീയുടെ മരണം. 1973 ജൂലൈ 20ന്‌ ഉച്ചയ്ക്ക് രണ്ടു മണിക്ക് റെയ്മണ്ട് ചോയുമായി “ഗെയീം ഓഫ് ഡെത്തി”ന്റെ നിർമമാണത്തെക്കുറിച്ച് ചർച്ച ചെയ്ത ശേഷം ലീയും ചോയും, 4 മണിക്ക് പ്രസ്തുത ചലച്ചിത്രത്തിൽ നായികയായി അഭിനയിക്കുന്ന തായ് നടി ബെറ്റി ടിങ് പേയ്ന്റെ വീട്ടിലെത്തി. മൂവരും ചേർന്ന് തിരക്കഥയെക്കുറിച്ച് ചർച്ച നടത്തുന്നതിനിടെ, അത്താഴവിരുന്നിന്‌ ഒത്തുചേരാമമെന്നു പറഞ്ഞ് റെയ്മണ്ട് ചോ യാത്ര പറഞ്ഞു.

കുറച്ചുനേരത്തെ ചർച്ചയ്ക്കുശേഷം തലവേദനയനുഭവപ്പെടുന്നുവെന്നു പറഞ്ഞ് ലീ വിശ്രമ മുറിയിലേയ്ക്കു പോയി. ബെറ്റി താൻ സ്ഥിരമായുപയോഗിക്കുന്ന ഒരു വേദനസംഹാരി നൽകി. അത്താഴവിരുന്നിന്‌ ലീയെ കാണാത്തതിനാൽ ബെറ്റിയുടെ വീട്ടിലെത്തിയ ചോ അദ്ദേഹം അനക്കമില്ലാതെ കിടക്കുന്നതാണു കണ്ടത്. അവരിരുവരും ചേർന്ന് അദ്ദേഹത്തെ ഹോങ് കോങിലെ പ്രശസ്തമായ ക്വീൻ എലിസബത്ത് ഹോസ്പിറ്റലിലേയ്ക്കു കൊണ്ടുപോയെങ്കിലും മാർഗ്ഗമദ്ധ്യേ മരണം സംഭവിച്ചു.

1973 ജൂലൈ 21ന്‌ സിയാറ്റിലിലെ ലേക് വ്യൂ സെമിത്തേരിയിൽ വൻ ജനാവലിയുടെയും സിനിമാലോകത്തെ മഹാരഥൻമാരുടെയും സാന്നിധ്യത്തിൽ ബ്രൂസ് ലീയുടെ സംസ്കാരം നടന്നു.

reference: wikipedia,India Today,Oru Vallaththa kadha(Asianet)

design: Photoshop,Florish studio,Genial


Spread the love

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: