ശ്രീലങ്കയുടെ പ്രസിഡന്റായി റനില്‍ വിക്രമ സിംഗെയെ തെരഞ്ഞെടുത്തു
ശ്രീലങ്കന്‍ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുത്തു. 219ല്‍ 134 വോട്ട് നേടിയാണ് അദ്ദേഹം പ്രസിഡന്റായത്. രാജ്യത്തെ പ്രക്ഷോഭത്തെ തുടര്‍ന്ന് മുന്‍പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജി വെച്ചതിനെ തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായി റെനില്‍ വിക്രമ സിംഗയെ തെരഞ്ഞെടുത്തിരുന്നു. ഭരണകക്ഷി എം.എല്‍.എ ദല്ലാസ് അളഹപ്പെരുമ, ഇടതുപക്ഷ ജനതാ വിമുക്തി പെരമുന പാര്‍ട്ടി നേതാവ് അനുര കുമാര ദിസനായക എന്നിവരാണ് വിക്രമ സിംഗെയ്ക്ക് എതിരായി മത്സരിച്ചത്. മുമ്പ് ആറ് തവണ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായ നേതാവാണ് റനില്‍ വിക്രമ സിംഗെ.