Data Story: അഴുക്കുചാലിലെ മരണങ്ങൾ!
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 330 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്ത് തോട്ടിപ്പണി നിരോധിച്ചിട്ടുണ്ടെങ്കിലും നിരവധി പേരാണ് ഇപ്പോഴും ഈ പണി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ലോക്സഭയിൽ ബിഎസ്പി എംപി ഗിരീഷ് ചന്ദ്ര രാജ്യത്തെ തോട്ടിപ്പണിക്കാരുടെ അവസ്ഥയെക്കുറിച്ചും അവരുടെ തൊഴിൽ നിലയെക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ചിരുന്നു. തോട്ടിപ്പണി മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും രാജ്യത്ത് തോട്ടിപ്പണിയിൽ ആരെങ്കിലും ഏർപ്പെട്ടിരിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് അദ്ദേഹം ലോക്സഭയെ അറിയിച്ചത്.

“ 2013 (MS ആക്ട്, 2013) സെക്ഷൻ 2 (1) (g) പ്രകാരം നിർവചിച്ചിരിക്കുന്ന പ്രകാരം നിലവിൽ തോട്ടിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ ഒരു റിപ്പോർട്ടും ഇല്ല. 6.12.2013 മുതൽ മാനുവൽ തോട്ടിപ്പണി നിരോധിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ തീയതി മുതൽ ഒരു വ്യക്തിക്കോ ഏജൻസിക്കോ ഏതെങ്കിലും വ്യക്തിക്കോ തോട്ടിപ്പണിയിൽ ഏർപ്പെടാനോ നിയമിക്കാനോ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ രാജ്യത്ത് തോട്ടിപ്പണി നിരോധിച്ചിട്ടും ഇപ്പോഴും അതേ ജോലി ചെയ്യുന്ന നിരവധി പേർ ഉണ്ടെന്നതാണ് സത്യം. 2017 മുതൽ 2021 വരെ 330 പേരാണ് ഇതുവരെ മരിച്ചത്. കണക്കുകൾ നുണ പറയില്ല.