china war

ചൈന-തായ്വാൻ: അറിഞ്ഞിരിക്കേണ്ടതെല്ലാം

Spread the love

സ്റ്റോറി : ഷിജിൻ കെപി

റഷ്യ-ഉക്രൈൻ യുദ്ധം നടക്കുന്നതിനിടെയിലാണ് ലോകം മറ്റൊരു യുദ്ധം നടക്കുമോ എന്ന ഭീതിയിൽ എത്തിയിരിക്കുന്നത്. തായ്വാൻ-ചൈന യുദ്ധം വൈകാതെ ഉണ്ടാകുമെന്ന ഭീതിയിലാണ് ലോകം. ചൈന ചിരവൈരാകികളായ യുഎസിനെയാണ് വെല്ലുവിളച്ചരിക്കുന്നത്. യു.എസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിലെത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന പ്രദേശമാണ് തായ്‌വാന്‍. എന്നാല്‍ പരമാധികാര രാഷ്ട്രമാണെന്ന വാദമാണ് തായ്‌വാന്‍ ഭരണകൂടം ഉന്നയിക്കുന്നത്.

തായ്‌വാനെക്കുറിച്ച് അറിയേണ്ടത്

കിഴക്കനേഷ്യയിലെ ഒരു ദ്വീപാണ് തായ്‌വാൻ അഥവാ റിപ്പബ്ലിക് ഓഫ് ചൈന‌. പ്രസിഡന്റാണ് രാജ്യത്തിന്റെ പരമാധികാരി. പോർച്ചുഗീസിൽ ഫോർമോസ എന്നും തായ്‌വാൻ അറിയപ്പെട്ടിരുന്നു. ചൈനീസ്, തായ്‌വാനീസ, മൻഡറിൻ എന്നിവയാണ് ദ്വീപിലെ പ്രധാന ഭാഷകൾ. താവോ, കൺഫ്യൂഷൻ ബുദ്ധമതം എന്നിവയാണ് മതവിഭാഗങ്ങൾ.

ചരിത്രം

17ാം നൂറ്റാണ്ടിൽ ക്വിംഗ് രാജവംശം (Qing dynasty) ദ്വീപ് ഭരിക്കാൻ തുടങ്ങിയപ്പോൾ തായ്‍വാൻ പൂർണമായും ചൈനയുടെ നിയന്ത്രണത്തിലായിരുന്നെന്നാണ് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. 1895 ൽ നടന്ന ജപ്പാനുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ചൈന ദ്വീപ് ജപ്പാന് വിട്ടുകൊടുത്തിരുന്നു. പിന്നീട് 1945 ൽ ചൈന വീണ്ടും തായ്‍വാൻ പിടിച്ചെടുത്തു. എന്നാൽ ചിയാങ് കൈ-ഷെക്കിന്റെ നേതൃത്വത്തിലുള്ള സർക്കാർ സേനയും മാവോ സേതുങ്ങിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ ചൈനയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വിജയിക്കുകയും ചൈനയുടെ നിയന്ത്രണം ഏറ്റെടുത്തു. ചിയാങ് കൈ-ഷെക്ക് തായ്‌വാനിലേക്ക് പലായനം ചെയ്യുകയും അവിടുത്തെ ഭരണം ഏറ്റെടുക്കുകയും ചെയ്തു.

കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

തായ്‌വാനിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ പാർട്ടികളിലൊന്നാണ് കുമിന്റാങ്. വത്തിക്കാൻ കൂടാതെ നിലവിൽ, 13 രാജ്യങ്ങൾ മാത്രമാണ് തായ്‌വാനെ പരമാധികാര രാജ്യമായി അംഗീകരിക്കുന്നത്. തായ്‌വാനെ പരമാധികാര രാഷ്ട്രമായി അംഗീകരിക്കാതിരിക്കാൻ ചൈന മറ്റ് രാജ്യങ്ങളിൽ വലിയ നയതന്ത്ര സമ്മർദ്ദം ചെലുത്തുന്നുണ്ട്.

ആരാണ് നാൻസി പെലോസി?

അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകയും ജനപ്രതിനിധി സഭയുടെ സ്പീക്കറാണ് നാൻസി പെലോസി. ഈ സ്ഥാനത്തെത്തുന്ന ആദ്യവനിതയാണ് ഇവർ. ഡമോക്രാറ്റിക് പാർട്ടി അംഗമാണ്. 1987 ലാണ് പെലോസി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.

ചൈനയുടെ പ്രതികരണം

യു.എസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ അപലപിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ചൈന. അത്യന്തം അപകടകരം എന്നാണ് സന്ദർശനത്തെ ചൈന വിശേഷിപ്പിച്ചിരിക്കുന്നത്. തായ്‌വാന്‍ സന്ദര്‍ശനത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടിവരുമെന്നും ചൈന മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 25 വർഷത്തിനിടെ ഇതാ​ദ്യമായാണ്, ഏറ്റവും ഉയർന്ന റാങ്കിലുള്ള ഒരു അമേരിക്കൻ പ്രതിനിധി തായ്‍വാനിൽ സന്ദർശനം നടത്തുന്നത്. നയതന്ത്രപരമായി അമേരിക്കക്ക് തായ്‍വാനേക്കാൾ കൂടുതൽ ബന്ധം ചൈനയോട് ഉണ്ട്. എന്നാൽ അടുത്തിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് തായ്‌വാനെ സൈനികമായി യുഎസ് പിന്തുണയ്ക്കുമെന്നാണ്.

മറ്റ് രാജ്യങ്ങൾ തായവാനെ എങ്ങനെയാണ് ആശ്രയിക്കുന്നത്

ലാപ്‌ടോപ്പുകൾ, വാച്ചുകൾ, ഗെയിം കൺസോളുകൾ തുടങ്ങി ലോകത്തിലെ വിവിധ ഭാ​ഗങ്ങളിലേക്കുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഭൂരിഭാഗവും തായ്‌വാനിൽ നിർമ്മിച്ച കമ്പ്യൂട്ടർ ചിപ്പുകൾ ഉപയോ​ഗിച്ചാണ് പ്രവർത്തിക്കുന്നത്. തായ്‌വാനിലെ സെമികണ്ടക്ടർ മാനുഫാക്‌ചറിംഗ് കമ്പനിയിൽ അല്ലെങ്കിൽ ടിഎസ്‌എംസിയിലാണ് ലോക വിപണിയുടെ പകുതിയിലധികം കമ്പ്യൂട്ടർ ചിപ്പ് നിർമാണവും നടക്കുന്നത്. സാധാരണ ഉപഭോക്താക്കളെ കൂടാതെ, സൈനിക ഉപഭോക്താക്കൾക്കായും ചിപ്പുകൾ നിർമിക്കുന്ന കമ്പനിയാണിത്. 2021 വരെയുള്ള കണക്കനുസരിച്ച് ഏകദേശം നൂറു ബില്യൺ ഡോളർ മൂല്യമുള്ള വ്യവസായമാണിത്.

ചൈനക്കാരുടെയും തായ്‌വാനീസിന്റെയും സായുധ ശക്തി

CHINA VS TAIWA POWER
courtesy:BBC

തായ്‌വാനിലെ ജനങ്ങൾക്ക് ആശങ്കയുണ്ടോ?

2021 ഒക്ടോബറിൽ തായ്‌വാൻ പബ്ലിക് ഒപീനിയൻ ഫൗണ്ടേഷൻ നടത്തിയ സർ‍വേയിൽ ചൈനയുമായി യുദ്ധമുണ്ടാകുമെന്ന് ആശങ്കയുണ്ടോ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. സർവേയിൽ പങ്കെടുത്തവരിൽ 64.3 ശതമാനം പേരും ഇല്ല എന്നാണ് മറുപടി നൽകിയത്.

references: BBC, The military balance,News 18, Forbes Magazine, Wikipedia

Design: Genially, Flourish studio


Spread the love

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: