തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തലവനെ മരിച്ച നിലയില്‍ കണ്ടെത്തി
തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് യൂണിറ്റിന്റെ ഡെപ്യൂട്ടി ഹെഡ് ഔ യാങ് ലി-ഹ്‌സിംഗിനെ (Ou Yang Li-hsing) മരിച്ച നിലയില്‍ കണ്ടെത്തി. തായ്‌വാന്‍ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ചുങ്-ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഡെപ്യൂട്ടി തലവനാണ് ഇദ്ദേഹം. തായ്‌വാന്റെ മിസൈല്‍ പ്രൊഡക്ഷന്‍ യൂണിറ്റിനെ നയിക്കുന്നതും ഔ യാങ് ലി-ഹ്‌സിംഗ് ആണ്.
തെക്കന്‍ തായ്‌വാനിലെ ഹോട്ടല്‍ മുറിയിലായിരുന്നു ലി-ഹ്‌സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.