‘Built on exploitation’
എഴുത്ത്: ഷിജിൻ കെപി
ലോകം ഇനി കുറച്ചു നാൾ ഒരു ബോളിന് പിന്നാലെയാണ്. ഭാഷയും ജാതിയും മതവും ദേശങ്ങളന്നുമില്ലാതെ ബ്രസീലും അർജന്റീനയും പോർച്ചുഗലുമൊക്കെ സ്വന്തം രാജ്യത്തെ പോലെ സ്നേഹിക്കുകയും അവരുടെ കളിക്കാരുടെ പേരുകളും ഫ്ല്ക്സുകളും പുഴകളും കവലകളും കീഴടക്കുകയും, ആരാധകനായ ഓരോ മനുഷ്യനും സന്തോഷിക്കുന്ന സമയമാണിത്.. എന്നാൽ ഖത്തർ വേൾഡ് കപ്പിന് വേണ്ടി ജീവൻ ത്വജിച്ച ഒരുപാട് ആളുകളുണ്ട് . പട്ടിണിയും ദാരിദ്രവും കാരണം നാട് വിട്ട് പുതിയ പ്രതീക്ഷകളുമായി വിമാനം കയറിയ ചിലർമാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളു. അവരുടെ ത്വാഗം എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അവർ നേരിട്ട ചൂഷണങ്ങളെ കുറിച്ച് എവിടെയും ചർച്ചകളില്ല ഫ്ലക്സുകളില്ല. അവരുടെ കല്ലറകൾക്കു മുകളിൽ കെട്ടിപ്പടുത്ത സ്റ്റേഡിയങ്ങളിൽ നിന്നുയരുന്ന ആരവങ്ങൾക്കിടയിൽ ആ കരച്ചിലുകൾ കേട്ടെന്ന് വരില്ല. പക്ഷേ ചില കണക്കുകൾ പറയാതിരിക്കാനാവില്ല.

ഖത്തറിന്റെ തിളങ്ങുന്ന പുതിയ സ്റ്റേഡിയങ്ങളെയും ലോകകപ്പിന്റെ 22-ാം പതിപ്പിനെയും നാണം കെടുത്തുന്ന ചില കണക്കുകൾ ഇവയാണ്:
2018ൽ റഷ്യയിൽ നടന്ന വേൾഡ് കപ്പിൽ 11 ബില്യൺ ഡോളറാണ് ചെലവഴിച്ചതെങ്കിൽ ഖത്തർ വേൾഡ് കപ്പിനായി $200bn ചെലഴിച്ചതായാണ് കണക്കുകൾ പറയുന്നത്. എന്നാൽ സ്റ്റേഡിയം നിർമിക്കാനും മറ്റു ജോലിക്കുമായി വന്ന തൊഴിലാളുകളെ കൃത്യമായി ചൂഷണം ചെയ്തതായാണ് പുറത്തു വരുന്ന കണക്കുകൾ പറയുന്നത്. 2022 ലോകകപ്പ് തയ്യാറെടുപ്പുകൾക്കിടെ മരിച്ച തൊഴിലാളികളുടെ ഔദ്യോഗിക കണക്കുകളിൽ മനുഷ്യാവകാശ സംഘടനയായ ഫെയർ സ്‌ക്വയറിലെ നിക്കോളാസ് മക്‌ഗീഹാൻ പറയുന്നത് “തെറ്റിദ്ധരിക്കാനുള്ള മനഃപൂർവമായ ശ്രമം”നടന്നിട്ടുണ്ടെന്നാണ്.
ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികളിലെ അശ്രദ്ധമൂലം മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കൃത്യമായ എണ്ണം ഒരിക്കലും അറിയാൻ കഴിയില്ല. ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറയുന്നതനുസരിച്ച്, “ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ മരണകാരണങ്ങൾ അന്വേഷിക്കുന്നതിൽ ഖത്തർ അധികാരികൾ പരാജയപ്പെട്ടു. ഖത്തറി തൊഴിൽ നിയമപ്രകാരം, ജോലിയുമായി ബന്ധപ്പെട്ടതായി കണക്കാക്കാത്ത മരണങ്ങൾക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലാത്തതിനാൽ, അത്തരം സന്ദർഭങ്ങളിൽ, കുടുംബങ്ങൾക്ക് മരണത്തിന് നഷ്ടപരിഹാരം ലഭിക്കുന്നത് അപൂർവമാണെന്നും HRW കണ്ടെത്തി.

ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ 2010-നും 2021-നുമിടയിൽ ഖത്തറിൽ മരിച്ചതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു.
ഖത്തറിലെ ചൂട് മൂലം നിരവധി നേപ്പാളി തൊഴിലാളികൾ മരിച്ചിരുന്നു. 2019-ലെ കാർഡിയോളജി ജേണൽ നടത്തിയ പഠനമനുസരിച്ച്, “2009-17 കാലയളവിൽ നേപ്പാളി തൊഴിലാളികളുടെ 571 ഹൃദയ സംബന്ധമായ മരണങ്ങളിൽ 200 എണ്ണവും തടയാമായിരുന്നു. നല്ല ആരോഗ്യമുള്ള യുവാക്കൾ പോലും മരിച്ചു. കഴിഞ്ഞ ദശകത്തിൽ ഖത്തറിലെ വർക്ക് സൈറ്റുകളിലേക്കും കൺസ്ട്രക്ഷൻ ജോലികളിലേക്കും നേപ്പാളിനേക്കാൾ കൂടുതൽ തൊഴിലാളികളെ അയച്ചത് ഇന്ത്യ മാത്രമാണ്. 2015 ൽ മാത്രം 204,000 പേർക്ക് ലേബർ പെർമിറ്റ് അനുവദിച്ചു. ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അർത്ഥവത്തായ അവസരങ്ങൾ നൽകാൻ നേപ്പാൾ ദശാബ്ദങ്ങളായി പാടുപെടുകയാണ്. ദാരിദ്ര്യത്തിനും നിരാശയ്ക്കും ആവശ്യത്തിനും ഇടയിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് പൗരന്മാർ ഇപ്പോൾ ഓരോ വർഷവും വിദേശത്ത് ജോലി നോക്കുന്നു.
ഖത്തറിൽ മരണപ്പെട്ട നേപ്പാളി തൊഴിലാളികളുടെ കണക്ക്

ഖത്തറിലെ നിരവധി കുടിയേറ്റ തൊഴിലാളികൾ, പ്രത്യേകിച്ച് ഗാർഹിക, സുരക്ഷാ മേഖലകളിൽജോലി ചെയ്യുന്നവർ രണ്ട് വർഷത്തിലേറെയായി ഓവർടൈം പണി ചെയ്തിരുന്നു. ലുസൈൽ സ്റ്റേഡിയത്തിൽ 14 മണിക്കൂർ ജോലി ചെയ്തിരുന്ന ജോലിക്കാർക്ക് ഓവർടൈം ചെയ്ത പണിക്ക് ശമ്പളം നൽകിയിരുന്നില്ല. ഖത്തറിൽ ഒരു മാസത്തെ നിയമപരമായ കുറഞ്ഞ വേതനം (1,000 റിയാൽ), ഭക്ഷണവും താമസവും നൽകിയിട്ടുണ്ടെങ്കിലും ഒരു മണിക്കൂറിന് ഏകദേശം £1. സമീപ വർഷങ്ങളിൽ, മിനിമം വേതനം ഏർപ്പെടുത്തുന്നതും കഫാല അല്ലെങ്കിൽ സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കുന്നതും ഉൾപ്പെടെ നിരവധി തൊഴിൽ പരിഷ്കാരങ്ങൾ അധികാരികൾ കൊണ്ടുവന്നിട്ടുണ്ട്. എന്നിരുന്നാലും നിരവധി ദുരുപയോഗങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
നേപ്പാളിൽ നിന്ന് വന്ന തൊഴിലാളികളുടെ കണക്ക്

ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നും ഖത്തറിൽ ജോലി അന്വേഷിക്കുന്ന ചില കുടിയേറ്റ തൊഴിലാളികൾ റിക്രൂട്ട്മെന്റ് ഫീസ് അടച്ചിരുന്നു. ഇത് ഇപ്പോൾ നിയമവിരുദ്ധമാണെങ്കിലും, പല തൊഴിലാളികളും അവരുടെ റിക്രൂട്ട്‌മെന്റ് ഫീസും അനുബന്ധ കടങ്ങളും തിരിച്ചടയ്ക്കാനും അവരുടെ കുടുംബങ്ങൾക്ക് പണം അയയ്ക്കാനും ഇപ്പോഴും പാടുപെടുകയാണ്. ഖത്തറിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്ത കുടിയേറ്റ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാൻ ഫിഫ തായ്യാറാകുമെന്നാണ് ആംനസ്റ്റിയും മറ്റുള്ളവരും വിശ്വസിക്കുന്നത്. എന്നിരുന്നാലും, ഖത്തറിന്റെ തൊഴിൽ മന്ത്രി അത്തരം നിർദ്ദേശങ്ങൾ നിരസിക്കുകയും, സർക്കാരിനെ വിമർശിക്കുന്നത് “വംശീയത” ആണെന്നും അവകാശപ്പെട്ടു.
Join Us on Whatsapp group: https://chat.whatsapp.com/HouOkecmoEWFVMZULmXHwA
courtesy: Newyork Times, theguardian. Mali’s(photo)