ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയന്റെ അമ്മ

Spread the love

Rageeth R Balan

ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥകളിലൂടെ കടന്നു വന്ന ഒരാൾ ആണ് വട്ട് ജയന്റെ അമ്മ. അത് കൊണ്ട് തന്നെ ആകാം അവർ നേരിട്ട പ്രതിസന്ധികളിൽ തളരാതെ നേരിട്ട ദുരന്തങ്ങളെ പോലും തമാശ രൂപേണേ മറ്റുള്ളവരോട് പറയുന്നതും. ജയന്റെ അമ്മ അനിതയോടും റോയിയോടും വളരെ രസകരമായി പറഞ്ഞുപോകുന്ന അവരുടെയും ജയന്റെയും ജീവിത കഥ ഉണ്ട്. ഭർത്താവിന്റെയും മകളുടെയും മരണങ്ങൾ ബാക്കിവെച്ച ദുഃഖവും വേദനയും എല്ലാം ആ കഥയിൽ ഉണ്ട്. ജയന്റെ അച്ഛൻ വലിയ സിനിമ പ്രാന്തൻ ആയിരുന്നു.അവരുടെ മകൾ ക്ഷയം വന്നാണ് മരിച്ചത്.ഒരിക്കൽ ജയനെ വയറ്റിൽ ഇട്ടു കൊണ്ട് അവർ അങ്ങാടി സിനിമ കാണാൻ പോയി.അതിലെ ഒരു ഇംഗ്ലീഷ് ഡയലോഗ് ഉണ്ട്
“വീ ആർ കൂലിസ് ബെർഗെർസു”.. അത് കേട്ടതും തിയേറ്റർ ഇളകി മറിഞ്ഞു.. ജയന്റെ അമ്മക്ക് കാലിന്റെ പെരു വിരലിൽ നിന്നും ഒരു രോമാഞ്ചം കയറി എന്നാൽ അത് പെറ്റു നോവ് ആയിരുന്നു.. ആശുപത്രിയിൽ ചെന്നപ്പോൾ തന്നെ അവർ പ്രസവിക്കുകയും കുഞ്ഞിന് പേരും ഇട്ടു ജയൻ എന്ന്.
മകനെ അവർ കഷ്ടപ്പെട്ട് വളർത്തി.ചേച്ചിയുടെ മരണവും അച്ഛന്റെ മരണവും എല്ലാം വലിയ വിഷമങ്ങൾ ആണ് ജയന് സമ്മാനിച്ചിട്ടുള്ളത് എന്ന് അവർക്കു നന്നായി അറിയാം.പൈസ ഇല്ലാതെ വളർന്നു കൊണ്ടാകാം പൈസ എന്ന് കേട്ടാൽ മകൻ എന്തും ചെയ്യുമെന്ന് അവർക്കു അറിയാം.

നഴ്‌സ്‌ ജെന്നിഫറിനോടുള്ള ഇഷ്ടം ജയനെ വലിയൊരു പ്രശ്നത്തിൽ എത്തിക്കുമെന്നുള്ള ഒരു ഭയം അവരിൽ ഉണ്ടായിരുന്നു. അതിൽ നിന്ന് അവനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും എന്നാൽ അവന്റെ മാനസിക നില അറിഞ്ഞു കൊണ്ട് അവനെ അവർ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്.
“എന്നെ കണ്ടു കൂടാ.. ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് വഴക്കാണ്..എന്നാലും പാവം ആണ് മക്കളെ പക്ഷെ എങ്കിൽ ചേച്ചിയുടെ മരണവും അച്ഛന്റെ മരണവും എല്ലാം വലിയ വിഷമം ആയിട്ടുണ്ട് അവനു “

എന്ന് ആ അമ്മ പറയുമ്പോൾ അവർ നേരിട്ട പ്രതിസന്ധികളുടെ വ്യാപ്തി എത്രത്തോളം എന്ന് മനസിലാക്കാൻ സാധിക്കും.
സ്വന്തം മകൻ തൂക്കിലേറ്റപ്പെടും എന്ന് പറയുന്ന ഹൗസ് ഓണറിനോട് ജയന്റെ അമ്മ നല്കുന്ന ഒരു മറുപടി ഉണ്ട്
” തൂങ്ങിയാ തൂങ്ങുമെടോ… ആണാപെറന്നോന്മാര് തൂങ്ങിയാടുകതന്നെ ചെയ്യും…നമ്മുടെ ഗൾഫിലെ അങ്ങേര് തൂങ്ങിയില്ലേ..നല്ല ചൊണക്കുട്ടനായിര്ന്ന്…അങ്ങേര പേരെന്തര്…(ജയനെ അവർ ഒന്ന് നോക്കും ) എന്തരടാ..
ജയൻ : സദ്ദാം ഹുസൈൻ എന്ന്
ആ…അതുതന്നെ…അതുകൊണ്ട് അതു വിട്.”
എന്തിനെയും നേരിടാനുള്ള ഒരു ചങ്കുറ്റം ആ അമ്മയിൽ ഉണ്ട്..
സിനിമയിലെ ഏറ്റവും വൈകാരികമായ രംഗങ്ങളിലൊന്നാണ് ജയൻ അയാളുടെ ജോലി പോകുകയും ജയിലിലാവുമെന്ന് അമ്മയോട് പറയുന്ന ഭാഗം.

ജയന്റെ തോളിൽ തലവെച്ച് കരഞ്ഞു കൊണ്ട് അവർ പതിയെ ഇടറിയ ശബ്ദത്തിൽ “മക്കളെ ” എന്ന് വിളിക്കുമ്പോൾ
“നിങ്ങള് ഓവറാക്കല്ലേ” എന്ന് പറഞ്ഞു ജയൻ ടോയ്ലറ്റിൽ കയറി വാതിലടച്ചിരുന്നു പൊട്ടിക്കരയും. അപ്പോൾ പുറത്ത് വാതിലിൽ ചാരിനിന്ന് ആ അമ്മയും കരയുകയാണ് ചെയ്യുന്നത് .
ജയനും അമ്മയും ഒരു ചുമരിന് അപ്പുറവും ഇപ്പുറവും നിന്ന് പൊട്ടി കരയുകയാണ്.. അമ്മക്ക് നന്നായി അറിയാം തന്റെ മകന്റെ അവസ്ഥ. കുറച്ചു സമയത്തിന് ശേഷം ജയൻ ടോയ്‌ലെറ്റിന്റെ വാതിൽ തുറന്ന് പുറത്തു വരുമ്പോൾ തന്നെ ആ അമ്മ കണ്ണുനീർ തുടച്ച് ചാരി നിൽക്കുകയാണ്.
ഒരു ചുമരിന് അപ്പുറവും ഇപ്പുറവും നിന്ന് കരഞ്ഞപ്പോഴും ആ അമ്മക്ക് അറിയാം ജയന്റെ മുൻപിൽ നിന്ന് അവർ കരഞ്ഞാൽ അവനിലെ ധൈര്യം ചോർന്നു പോകും എന്നുള്ളത്.
തന്റെ മകന്റെ ജീവിതത്തിൽ ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്നു അമ്മക്ക് നന്നായി അറിയാം.. ഇനി ഉണ്ടാകാൻ പോകുന്ന ദുരന്തങ്ങളെ കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രവും അമ്മയുടെ മനസ്സിൽ ഉണ്ട്.മനസ്സിലെ തീ അണയാതെ വലിയൊരു
അഗ്നിപാർവ്വതം ആയി എരിയുമ്പോഴും പുറത്ത് അത് കാണിക്കാതെ തന്റെ മകന് ധൈര്യം നൽകാൻ ശ്രമിക്കുകയാണ് അവർ.
എല്ലാം നഷ്ടമായ പദ്മനാഭന്റെ മണ്ണിൽ തന്നെ ആയിരിക്കും ജയന്റെ അമ്മ ഇപ്പോഴും ജീവിക്കുന്നുണ്ടാകുക. ജയനെ കുറിച്ചൊന്നും ആരോടും സംസാരിക്കുക ഇല്ലായിരിക്കും.ജീവിതത്തിൽ നേരിട്ട പല പ്രതിസന്ധികളെയും തളരാതെ നേരിട്ട് അവർ അങ്ങനെ തോറ്റു മടങ്ങുക ഇല്ല.

മലയാള സിനിമയിലെ അമ്മ കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് മുരളി ഗോപിയുടെ തൂലികയിൽ സേതുലക്ഷ്മി അമ്മ അവതരിപ്പിച്ച ജയന്റെ അമ്മ ആയിട്ടുള്ള ആ പകർന്നാട്ടം. ശക്തവും വ്യക്തമായ ഒരു ഐഡന്റിറ്റി ഉള്ള ഒരു അമ്മ കഥാപാത്രം.


Spread the love

Leave a Reply

Your email address will not be published. Required fields are marked *