ഹിന്ദു മതത്തിനെ സംരക്ഷിക്കണം: ഹർജി സുപ്രീം കോടതി തള്ളി

രാജ്യത്ത് ഹിന്ദു മതത്തിനെ സംരക്ഷിക്കുന്നതിന് മാർഗരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്. ഈ ആവശ്യങ്ങൾ കോടതി പരിഗണിച്ചാൽ നാളെ…

തെലങ്കാന തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

തെലങ്കാനയിലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനുള്ള 14 സ്ഥാനാർത്ഥികളുടെ പട്ടിക ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുറത്തിറക്കി. സംഗറെഡ്ഡിയിൽ നിന്ന് ദേശ്പാണ്ഡേ രാജേശ്വര റാവു, മൽക്കജ്ഗിരിയിൽ നിന്ന് രാംചന്ദർ റാവു എന്നിവരെയാണ് പാർട്ടി നോമിനേറ്റ് ചെയ്തിരിക്കുന്നത്.…

വായു ഗുണനിലവാരം മെച്ചപ്പെട്ടെന്ന് ഡൽഹി സർക്കാർ

ഡൽഹിയിലെ വായു ഗുണ നിലവാരം മെച്ചപ്പെട്ടെന്ന് ഡൽഹി സർക്കാർ. മഴ പെയ്തതിനെ തുടർന്നാണ് ഈ മാറ്റം. അതിനാൽ ഒറ്റ-ഇരട്ട കാർ നിയന്ത്രണം നഗരത്തിൽ നടപ്പിലാക്കില്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. നേരത്തെ നവംബർ…

പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ദിവസവും ധരിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ സ്യൂട്ടുകളാണെന്ന് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ സത്‌നയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത്…

”നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ഹൈക്കോടതി”

തൃശൂര്‍ കേരള വര്‍മ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള വോട്ടെണ്ണലില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന്‌ ഹൈക്കോടതി. അസാധുവായ വോട്ടുകള്‍ റീകൗണ്ടിങ്ങില്‍ വീണ്ടും എണ്ണിയതായി കോടതി കണ്ടെത്തി. റീകൗണ്ടിങ്ങില്‍ സാധു വോട്ടുകള്‍ മാത്രമാണ് പരിഗണിക്കേണ്ടതെന്നിരിക്കെ അസാധു…

സംസ്ഥാനത്ത് താൻ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ല: ആരിഫ് മുഹമ്മദ് ഖാൻ

സംസ്ഥാനത്ത് താൻ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതിയെ വിശുദ്ധ പശുവെന്ന് വിശേഷിപ്പിച്ച അദ്ദേഹം കോടതിയുടെ നിരീക്ഷണങ്ങളെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞു. കേരളത്തെ കുറിച്ച് സുപ്രീം കോടതി ഒന്നും…

സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്.…

കേരളാ കോൺഗ്രസ് എമ്മിന് അധിക സീറ്റിന് അർഹതയുണ്ട് :ജോസ് കെ മാണി

കേരളാ കോൺഗ്രസ് എമ്മിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ അധിക സീറ്റിന് അർഹതയുണ്ടെന്ന് ജോസ് കെ മാണി. ഉചിതമായ സമയത്ത് ഇക്കാര്യം മുന്നണിയെ അറിയിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. മന്ത്രിസഭാ പുനഃസംഘടന നവകേരള സദസ്സിന് ശേഷം…

മന്ത്രിസഭ പുനഃസംഘടന: കൃത്യമായ തീയതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ബി

മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയ്യതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ബി യോഗത്തിൽ ആവശ്യപ്പെട്ടപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ…