ഗാസ വിട്ടുപോകാന്‍ ജനങ്ങള്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ്

Spread the love

ഗാസ മുമ്പിലെ ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നു. ഹമാസില്‍ നിന്നേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ ഗാസ ലക്ഷ്യമാക്കി കനത്ത തിരിച്ചടി നല്‍കാന്‍ ഇസ്രായേല്‍ തയ്യാറെടുക്കുന്നു എന്നാണ് സൂചനകള്‍. ഗാസയെ എല്ലാ തരത്തിലും വരിഞ്ഞുമുറുക്കാനുള്ള ശ്രമങ്ങളാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. 23 ലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലേക്കുള്ള വൈദ്യുതി, ഇന്ധനം, ചരക്കുകള്‍ എന്നിവയുടെ വിതരണം ഇസ്രയേല്‍ അവസാനിപ്പിച്ചു. വീടുകള്‍ വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഗാസയിലെ ജനങ്ങളോട് ഇസ്രയേല്‍ നിര്‍ദേശിച്ചു. ഹമാസിന്റെ സമ്പൂര്‍ണ ഉന്‍മൂലനം എന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഗാസയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരക്കുന്നത്. ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ ഇതിനോടകം തകര്‍ത്തതായും ഇസ്രയേല്‍ അവകാശപ്പെടുന്നു. തെക്കന്‍ ഇസ്രായേലില്‍ ഹമാസ് പ്രവര്‍ത്തകരും ഇസ്രായേല്‍ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.അതേസമയം, പലസ്തീനിനെ പിന്തുണച്ച് ചൈന രംഗത്തെത്തി. സംഘർഷം രൂക്ഷമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ചൈനീസ് സർക്കാർ പലസ്തീൻ പ്രശ്നത്തോടുള്ള പ്രതിബദ്ധത വർധിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.


Spread the love

Leave a Reply

Your email address will not be published. Required fields are marked *