Data story: We Are at War

Spread the love

എഴുത്ത് : ഷിജിൻ കെപി

2023 ഒക്ടോബര്‍ 7 ശബ്ബത്ത് ദിവസം. പരമ്പരാഗത ജൂതമത വിശ്വാസമനുസരിച്ച് ഏറ്റവും പവിത്രമായ സമയമാണ്. അന്നവര്‍ ജോലി ചെയ്യുകയോ യാത്ര ചെയ്യുകയോ ഒന്നുമില്ല. പേരുകേട്ട ഇസ്രയേലിന്റെ ഇന്റലിജന്റ്‌സ് സംവിധാനമായ മൊസാദിനെപ്പോലും ഞെട്ടിച്ച് ഹമാസിന്റെ നേതൃത്വത്തിൽ കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും ഒരേസമയം ആക്രമണം നടത്തി. ഇതോടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തങ്ങൾ യു​ദ്ധമുഖത്താണെന്നും ‘ശക്തമായ തിരിച്ചടി’ നൽകുമെന്നും പ്രഖ്യാപിക്കുകയും തിരിച്ചടി തുടങ്ങുകയും ചെയ്തു. ഇതുവരെ രണ്ട് പക്ഷത്ത് നിന്ന് 1000ത്തോളം ആളുകളാണ് മരിച്ചത്.”അധിനിവേശത്തിന്റെ ഭാഗമായി നടക്കുന്ന എല്ലാ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു, ഉത്തരവാദിത്തം ഏറ്റെടുക്കാതെയുള്ള അവരുടെ ആക്രമണങ്ങളുടെ സമയം അവസാനിച്ചു. ഞങ്ങൾ ഓപ്പറേഷൻ അൽ-അഖ്സ ഫ്ലഡ് പ്രഖ്യാപിക്കുകയും 20 മിനിറ്റിനുള്ളിൽ 5,000-ലധികം റോക്കറ്റുകൾ തൊടുത്തുവിടുകയും ചെയ്തു.”ഹമാസിന്റെ സൈനിക വിഭാഗമായ എസെദീൻ അൽ-ഖസ്സാം ബ്രിഗേഡ്സ് പ്രസ്താവനയിൽ പറഞ്ഞു. ഇതോടെ വീണ്ടും ലോകം മറ്റൊരു യുദ്ധത്തിന് കൂടി സാക്ഷ്യം വഹിക്കാൻ പോകുന്നു.

ഹമാസ് ഗ്രൂപ്പിനോട് ജീവനായി യാചിക്കുന്ന ഇസ്രായേലി യുവതി

സംഘർഷത്തിന്റെ പശ്ചാത്തലം

ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യം പരാജയപ്പെട്ടതോടെ, ജൂത ന്യൂനപക്ഷവും അറബ് ഭൂരിപക്ഷവും അധിവസിച്ചിരുന്ന പലസ്തീന്റെ നിയന്ത്രണം ബ്രിട്ടൻ നേടി. ബ്രിട്ടന്‍ അവിടം ജൂത പൈതൃക ഭൂമിയാക്കി മാറ്റി.ഇതോടെ രണ്ടു വിഭാഗവും തമ്മിലുള്ള സംഘർഷം ശക്തമായി. 1920 കളിലും 1940 കളിലും അഡോള്‍ഫ് ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജര്‍മന്‍ നാസികള്‍ ചെയ്ത കൂട്ടക്കൊലകളുടെ പശ്ചാത്തലത്തിൽ പലസ്തീനിലേക്കുള്ള ജൂത കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. ഇത് പിന്നീട് രണ്ട് വിഭാ​ഗങ്ങളും തമ്മിലുള്ള രക്തചൊരിച്ചിൽ രൂക്ഷമാക്കി.

courtesy: statista

ആരാണ് ഹമാസ് ?

ഖത്തറിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ മിഡില്‍ ഈസ്‌റ്റേണ്‍ സ്റ്റഡീസില്‍ പ്രൊഫസറായ ഖാലിദ് അല്‍ ഹറൂബ് എഴുതിയ ‘ ഹമാസ്; എ ബിഗിനേഴ്‌സ് ഗൈഡ്’ എന്ന പുസ്തകത്തില്‍ പറയുന്നത് 1946-ല്‍ ജറൂസലേമില്‍ രൂപം കൊണ്ട മുസ്ലിം ബദര്‍ഹുഡിന്റെ ആന്തരിക രൂപാന്തരമാണ് ഹമാസ് എന്നാണ്. ഇത് ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്റിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ്. ഏകദേശം 365 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗാസ മുനമ്പിലെ 20 ലക്ഷത്തോളം ജനങ്ങളെ ഭരിക്കുന്നത് ഹമാസാണ്.

1987-ൽ ഇമാം ഷെയ്ഖ് അഹമ്മദ് യാസിനും അദ്ദേഹത്തിന്റെ സഹായിയായ അബ്ദുൾ അസീസ് അൽ-റാന്റിസിയും ചേർന്ന് ഗാസയിലാണ് ഹമാസ് എന്ന സംഘടന സ്ഥാപിച്ചത്. പാലസ്തീനിൽ ഇസ്രേയൽ നടത്തുന്ന അധിനിവേശത്തിനെതിരെ നടന്ന ഒന്നാം ഇൻതിഫാദ പ്രക്ഷോഭം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് മൊസാ​ദ് രൂപീകരിക്കുന്നത്. ഇറാൻ, സിറിയ, ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പും ഉൾപ്പെടുന്ന ഒരു പ്രാദേശിക സഖ്യത്തിന്റെ ഭാഗമാണ് ഹമാസ്.

ഇപ്പോൾ ആക്രണണം നടത്താനുള്ള കാരണം

പതിറ്റാണ്ടുകളായി പലസ്തീനികൾ നേരിടുന്ന അതിക്രമങ്ങൾക്ക് മറുപടിയായാണ് ഹമാസ് തങ്ങളുടെ സൈനിക ഓപ്പറേഷൻ നടത്തിയത്. അൽ-അഖ്‌സ (മസ്ജിദ്) പോലെയുള്ള തങ്ങളുടെ പുണ്യസ്ഥലങ്ങളിലും പലസ്തീൻ ജനതയ്‌ക്കെതിരായ ഗാസയിലെ അതിക്രമങ്ങൾ അന്താരാഷ്ട്ര സമൂഹം അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ കാര്യങ്ങൾ കൊണ്ടാണ് ഈ യുദ്ധം ഇപ്പോൾ ആരംഭിക്കാൻ കാരണം, ”ഹമാസ് വക്താവ് ഖാലിദ് ഖദോമി അൽ ജസീറയോട് പറഞ്ഞു. കൂടാതെ ശനിയാഴ്ചത്തെ ആക്രമണം ഒരു തുടക്കം മാത്രമാണെന്നും മറ്റ് ഗ്രൂപ്പുകളോടും ഈ പോരാട്ടത്തിൽ പങ്കുചേരണമെന്നും ആഹ്വാനം ചെയ്തു.

ഹമാസ് നടത്തിയ ആക്രമണം

isreal war

ഇതുവരെ സംഘര്‍ഷത്തില്‍ ആയിരത്തിലധികം ആളുകളാണ് മരിച്ചത്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 370 പേരെങ്കിലും കൊല്ലപ്പെട്ടിടുകയും രണ്ടായിരത്തി ഇരുനൂറിലധികം പേര്‍ക്ക് പരുക്കേറ്റതായും പലസ്തീന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ശനിയാഴ്ച ഹമാസ് ആരംഭിച്ച ആക്രമണത്തില്‍ ഇസ്രയേലില്‍ 600 ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേരെ ഹമാസ് തടവിലാക്കിയിട്ടുണ്ടെന്ന് നേരത്തെ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2008 മുതൽ 2020 വരെ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം

Infographic: The Human Cost Of The Israeli-Palestinian Conflict | Statista You will find more infographics at Statista

എന്താണ് അയൺ ഡോം ?

റോക്കറ്റ് ആക്രമണങ്ങൾ, മോർട്ടാറുകൾ, പീരങ്കി ഷെല്ലുകൾ, ആളില്ലാ ആകാശ വാഹനങ്ങൾ (യുഎവികൾ) എന്നിവയെ നേരിടാൻ ഇസ്രായേൽ വികസിപ്പിച്ച പ്രതിരോധ സംവിധാനമാണ് അയൺ ഡോം. 2006 ലെ ലെബനൻ സംഘർഷത്തിൽ, ഹിസ്ബുള്ള ആയിരക്കണക്കിന് റോക്കറ്റുകൾ തൊടുത്തുവിടുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇസ്രായേൽ സ്വന്തമായി വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കാൻ തീരുമാനിച്ചത്. മുപ്പത്തയായിരം മുതല്‍ അമ്പതിനായിരം വരെ യുഎസ് ഡോളറാണ് ( US$35,000-50,000 per missile (for domestic usage) ) ഇതിന്റെ വില. അമ്പത് മില്ല്യന്‍ യുഎസ് ഡോളര്‍( US$50 million per battery) വരും ഇതിന്റെ ഒരു ബാറ്ററിയുടെ വില. ഇസ്രയേലിനെ കൂടാതെ സിംഗപ്പൂരും അയണ്‍ ഡോം ഉപയോഗിക്കുന്നുണ്ട്.

isreal iron dom

എല്ലാ റോക്കറ്റുകളേയും പ്രതിരോധിക്കുന്നതിന് അയേണ്‍ ഡോമിന് ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ട് ഹമാസ് ഇത്തവണത്തെ വെറും 20 മിനിറ്റിനുള്ളിൽ 5000 റോക്കറ്റുകള്‍ വിക്ഷേപിച്ചാണ് അയൺ ഡോമിനെ മറിക്കടന്നത്. ഹമാസ് നേരത്തെ തന്നെ തങ്ങളുടെ ക്രൂഡ് റോക്കറ്റ് സാങ്കേതികവിദ്യ തുടർച്ചയായി വികസിപ്പിച്ചിരുന്നു.

israel war

ചരിത്രം

1948

മെയ് 14-ന് ബ്രിട്ടീഷ് മാൻഡേറ്റ് കാലഹരണപ്പെട്ട ശേഷം, ജൂത പീപ്പിൾസ് കൗൺസിൽ ടെൽ അവീവിൽ യോഗം ചേരുകയും ഇസ്രായേൽ രാജ്യം സ്ഥാപിക്കുകയും ചെയ്തു. അന്നുതന്നെ പുതിയ രാഷ്ട്രത്തെ യു.എസ് ഔദ്യോഗികമായി അംഗീകരിച്ചു. മൂന്ന് ദിവസത്തിന് ശേഷം സോവിയറ്റ് യൂണിയൻ അത് അംഗീകരിച്ചു.

1949

യുഎൻ പലസ്തീനിൽ സമാധാനം കൊണ്ടുവരാൻ യുദ്ധവിരാമ ഉടമ്പടികൾ കൊണ്ടുവന്നു. ഈജിപ്ത്, ജോർദാൻ, സിറിയ, ലെബനൻ എന്നീ രാജ്യങ്ങളുമായി സമാധാന ഉടമ്പടിയിലെത്താൻ ഇസ്രായേൽ കരാറുകളിൽ ഒപ്പുവച്ചു, പക്ഷേ ആ ശ്രമം പരാജയപ്പെട്ടു.

1956

ഈജിപ്ത് സൂയസ് കനാൽ ദേശസാൽക്കരിക്കുകയും കൂടാതെ ടിറാൻ കടലിടുക്ക് വഴിയുള്ള ​ഗതാ​ഗതത്തിൽ നിന്ന് ഇസ്രായേൽ കപ്പലുകളെ വിലക്കുകയും ചെയ്തു. ബ്രിട്ടന്റെയും ഫ്രാൻസിന്റെയും സഹായത്തോടെ ഇസ്രായേൽ ഈജിപ്ത് ആക്രമിച്ചു. ഈജിപ്തിന്റെ സഖ്യകക്ഷിയായ സോവിയറ്റ് യൂണിയൻ ആണവായുധം പ്രയോ​ഗിക്കുമെന്ന് ഭീഷണി ഉയർത്തി. തുടർന്ന് ബ്രിട്ടീഷ്, ഫ്രഞ്ച്, ഇസ്രായേൽ സേനകളെ പിൻവലിക്കാൻ യുഎസ് സമ്മർദ്ദം ചെലുത്തി. യുഎൻ സമാധാന സേനയെ വിന്യസിക്കുന്നു.

1964:

അറബ് ഗ്രൂപ്പുകളെ ഒന്നിപ്പിക്കുകയും സായുധ പോരാട്ടത്തിലൂടെ പലസ്തീൻ പ്രദേശങ്ങളെ മോചിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈജിപ്തിൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ രൂപീകരിച്ചു.
1967. ഈജിപ്ത് യു.എൻ സേനയോട് രാജ്യം വിടാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇസ്രായേലിനെതിരെ ഒരു രഹസ്യ ആക്രമണം നടത്തുകയും ചെയ്തു.
ഇസ്രായേൽ ഈജിപ്തിനെയും പിന്നീട് ജോർദാനും സിറിയയെയും ആക്രമിക്കുകയും ഗാസ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗോലാൻ കുന്നുകൾ, സിനായ് പെനിൻസുല എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.

1973

ജൂതവർഷത്തിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിൽ ഈജിപ്തും സിറിയയും ഇസ്രായേലിനെ ആക്രമിച്ചതോടെയാണ് യോം കിപ്പൂർ യുദ്ധം ആരംഭിക്കുന്നത്. 1967ലെ യുദ്ധത്തിന്റെ തോൽവി മാറ്റാനാണ് ഈ യുദ്ധം നടന്നത്. എന്നാൽ
ഇസ്രായേൽ ഈ യുദ്ധത്തിൽ വിജയിച്ചു.
1979. ക്യാമ്പ് ഡേവിഡ് ഉടമ്പടി.
യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ ഇസ്രായേൽ-ഈജിപ്ഷ്യൻ സമാധാന ഉടമ്പടി കൊണ്ടുവന്നു. ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തും ഇസ്രായേൽ പ്രധാനമന്ത്രി മെനാചെം ബെഗിനും ഈ കരാറിൽ ഒപ്പുവച്ചു.

1979

ഇസ്രായേൽ സീനായിയിൽ നിന്ന് ക്രമേണ പിൻവാങ്ങാൻ തുടങ്ങി.
1987. ഗാസയിലും ഇസ്രയേലിലും വെസ്റ്റ്ബാങ്കിലും പലസ്തീനികൾ രണ്ട് പ്രക്ഷോഭങ്ങൾ നടത്തി. 50-ലധികം ഇസ്രായേലി പൗരന്മാർ കൊല്ലപ്പെട്ടു. 237 കുട്ടികൾ ഉൾപ്പെടെ 1,070 പലസ്തീനികളെ ഇസ്രായേൽ സൈന്യവും 54 പലസ്തീനികളെ ജൂത കുടിയേറ്റക്കാരും കൊന്നൊടുക്കി.
1993. തത്വങ്ങളുടെ പ്രഖ്യാപനം എന്നറിയപ്പെടുന്ന ഓസ്ലോ​ I ഇസ്രായേൽ പ്രധാനമന്ത്രി യിത്സാക് റാബിനും പലസ്തീൻ നേതാവ് യാസർ അറാഫത്തും ഒപ്പുവച്ചു.
1995.ഓസ്ലോ II ഒപ്പുവച്ചു, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ഇസ്രായേലിനെ അംഗീകരിക്കുകയും പലസ്തീനുകൾക്ക് ഗാസയിൽ പരിമിതമായ സ്വയംഭരണം ഇസ്രായേൽ അനുവദിക്കുകയും ചെയ്യുന്ന രണ്ടാമത്തെ കരാറിൽ ഒപ്പുവച്ചു.

2000: ക്യാമ്പ് ഡേവിഡ് ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ, ഇസ്രായേൽ പ്രധാനമന്ത്രി എഹുദ് ബരാക്ക്, പലസ്തീൻ നേതാവ് യാസർ അറാഫത്ത് എന്നിവർ ശത്രുത അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ള കൂടിക്കാഴ്ച നടത്തി. എന്നാൽ പലസ്തീനികൾ സെപ്റ്റംബറിൽ രണ്ടാമത്തെ ഇൻതിഫാദ (പ്രക്ഷോഭം) ആരംഭിച്ചു. അത് ഫെബ്രുവരി 2005 വരെ നീണ്ടുനിന്നു. 3,100-ലധികം പലസ്തീനികളെ കൂടാതെ 1,000 ഇസ്രായേലികളും കൊല്ലപ്പെട്ടു.
2005: ഇസ്രായേൽ ഗാസയിൽ നിന്ന് പിന്മാറിയെങ്കിലും നിയന്ത്രണം നിലനിർത്തി.

2007: ഗാസയിലെ തെരഞ്ഞെടുപ്പിൽ ഹമാസ് വിജയിച്ചു.
2008: ഇസ്രായേൽ ഗാസയിൽ ഹമാസിനെതിരെ വലിയ സൈനിക ക്യാമ്പയിൻ ആരംഭിച്ചു. 2009 ജനുവരി 18-ന് 1,440 പലസ്തീനുകളും 13 ഇസ്രായേലികളും കൊല്ലപ്പെട്ടതോടെ പോരാട്ടം അവസാനിച്ചു.
2012: ഹമാസ് സൈനിക മേധാവി അഹമ്മദ് ജബാരിയെ ഇസ്രായേൽ സൈന്യം മിസൈൽ ആക്രമണത്തിൽ വധിച്ചു. ഗാസയിലെ ആയുധങ്ങളെയും തീവ്രവാദികളെയും ഉന്മൂലനം ചെയ്യാനുള്ള ഇസ്രായേൽ ഓപ്പറേഷന്റെ ഭാഗമായാണ് ആക്രമണം നടന്നത്.
2014: ഹമാസ് വെസ്റ്റ് ബാങ്കിൽ മൂന്ന് ഇസ്രായേലി കൗമാരക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. വീണ്ടും ഗാസ യുദ്ധത്തിന് തിരികൊളുത്തി. തുടർന്ന് റോക്കറ്റ് ആക്രമണങ്ങളിലും വ്യോമാക്രമണങ്ങളിലും 2,251 പലസ്തീൻകാരും 73 ഇസ്രായേലികളും കൊല്ലപ്പെട്ടു. യുദ്ധം 50 ദിവസം നീണ്ടുനിൽക്കുകയും ഒരു സന്ധിയിൽ അവസാനിക്കുകയും ചെയ്തു

2017: ഇസ്രായേലിലെ യുഎസ് എംബസി ടെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു. പിന്നീട് 2018ലാണ് എംബസി മാറ്റി സ്ഥാപിച്ചത്.
2018: യു.എസ് എംബസി മാറ്റി സ്ഥാപിച്ചതിനെ തുടർന്ന് ഗാസ-ഇസ്രായേൽ അതിർത്തിയിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാർ സ്‌ഫോടക വസ്തുക്കളും പാറകളും ബാരിക്കേഡുകൾക്ക് നേരെ എറിയുകയും വെടിവെപ്പും കണ്ണീർ വാതകവും പ്രയോഗിക്കുകയും ചെയ്തു. 58 പലസ്തീനികൾ കൊല്ലപ്പെട്ടു.
2021: മുസ്ലീം പുണ്യമാസമായ റമദാനിൽ ഇസ്രായേൽ പോലീസ് ജറുസലേമിലെ അൽ-അഖ്സ മസ്ജിദിൽ റെയ്ഡ് നടത്തി. കൂടാതെ ഇസ്രായേൽ പ്രസിഡന്റ് റൂവൻ റിവ്‌ലിൻ വെസ്റ്റേൺ വാൾ എന്ന ജൂതന്മാരുടെ വിശുദ്ധ സ്ഥലത്ത് സംസാരിക്കുമ്പോൾ മസ്ജിദിൽ പ്രാർത്ഥനകൾ സംപ്രേക്ഷണം ചെയ്യുന്ന സ്പീക്കറുകൾ വിച്ഛേദിക്കുകയും ചെയ്തു. തുടർന്ന് വീണ്ടും പോരാട്ടം പൊട്ടിപ്പുറപ്പെട്ടു.

2022 ഓഗസ്റ്റിൽ നടന്ന അക്രമത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 44 പലസ്തീനികൾ കൊല്ലപ്പെട്ടു.
2023: ഈ വർഷം ജനുവരിയിൽ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ റെയ്ഡ് ചെയ്തു. അവിടെ പലസ്തീൻ തീവ്രവാദികളും ആക്ടിവിസ്റ്റുകളും ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ് നടന്നത്.
2023 ജൂലൈയിൽ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രേയൽ വീണ്ടും റെയ്ഡ് നടത്തി.
2023 ഒക്ടോബർ 7ന് ഹമാസ് കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും ഒരേസമയം ആക്രമണം നടത്തി.

“Only the dead have seen the end of war.”

— George Santayana, 1922


Spread the love

Leave a Reply

Your email address will not be published. Required fields are marked *