കരിയറിലെ അൻപതാം ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച് സൂപ്പർതാരം ധനുഷ്. ക്യാപ്റ്റൻ മില്ലറിന് ശേഷമെത്തുന്ന ധനുഷ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതായി നിർമാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചു. ഇതുവരെ പേരിടാത്ത ചിത്രം ഡി50 എന്നാണ് വിളിക്കുന്നത്.പാ പാണ്ടിക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡി50. ഇസിആറിലെ സ്റ്റുഡിയോയിലാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിനായി സ്റ്റുഡിയോയിൽ 500 ലധികം വീടുകൾ നിർമ്മിച്ചിട്ടുണ്ട്. ആരാധകർക്കും പ്രേക്ഷകർക്കുമായി ചിത്രത്തിന്റെ ഒരു ഗ്ലിംപ്സ് വീഡിയോ ഉടൻ പുറത്തുവിടും. 90 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാനാണ് പദ്ധതി.