മണിപ്പൂർ കൂട്ട ബലാത്സംഗ കേസിൽ പ്രശസ്ത മാധ്യമ പ്രവർത്തക ബർഖ ദത്ത് കുക്കി കമ്മ്യൂണിറ്റിയിൽ പെട്ട ഗാരി എന്ന സ്ത്രീയെ ഇന്റർവ്യൂ ചെയ്തതിന്റെ പൂർണ്ണ രൂപം.
ബർഖ :എന്താണ് നിങ്ങൾക്ക് പറയാൻ ഉള്ളത് ?
ഗാരി :എന്താണ് ബർഖ എന്താണ് ഞാൻ കൂടുതൽ ആയി പറയേണ്ടത്. ആ വീഡിയോ വേദനാജനകം ആണ് വീഡിയോ എല്ലായിടത്തും വൈറൽ ആയിരിക്കുന്നു. എല്ലാം എക്സ്പോസ് ആയിരിക്കുന്നു. അവരുടെ ശരീരം പോലും മറയ്ക്കാതെ, ഇപ്പൊ ഞാൻ ആണ് അവരുടെ സ്ഥാനത്തെങ്കിൽ ഞാൻ മരണം തിരഞ്ഞെടുക്കുമായിരുന്നു. ആ പെൺകുട്ടികൾ ആരുടെ എങ്കിലും മകളാണ് സഹോദരി ആണ്. രണ്ടു മാസം മുൻപ് സംഭവിച്ച കാര്യമാണ് ആരും ഇത് വരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. അത് ചെയ്തവരുടെ മുഖങ്ങൾ വിഡിയോയിൽ വ്യക്തമാണ് ഇത് വരെ അവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആ വിഡിയോയിൽ ഉള്ളവർ ഇപ്പോഴും അവിടെ സ്വതന്ത്രരായി നടക്കുന്നു . റേപ് ചെയ്യപ്പെട്ടവർ മുതിർന്ന സ്ത്രീകൾ എന്ന് പോലും പറയാൻ പറ്റില്ല അവർ ചെറിയ കുട്ടികൾ ആണ്.
ഇത് കുക്കികൾക്കു എതിരാണ് എന്ന് കരുതരുത് ഇത് നമ്മുടെ രാജ്യത്തെ എല്ലാ സ്ത്രീകളോടും ഉള്ള അതിക്രമം ആണ് .നമ്മൾ ഇന്ത്യയിലെ സ്ത്രീകൾ വിവസ്ത്രരായി പരേഡ് ചെയ്യപ്പെട്ടിരിക്കുന്നു റേപ്പ് ചെയ്യപ്പെട്ടിരിക്കുന്നു, നമ്മുടെ നിയമം അനുസരിച്ചു ഒരു പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ടാൽ അവളുടെ ഐഡന്റിറ്റിയോ പേരോ പുറത്തു പറയാൻ പാടില്ല. പക്ഷെ ഇവിടെ പെൺകുട്ടികളുടെ വീഡിയോ തന്നെ വൈറൽ ആയിരിക്കുന്നു. ശരീരം മറയ്ക്കുക പോലും ചെയ്യാതെ, അതൊരു ആൺ അഭിഭാഷകനെ കാണിക്കാൻ പോലും നാണം ആകുന്നു. നമ്മൾ ഒരു സ്ത്രീ അഭിഭാഷകയെ കണ്ടു പിടിക്കേണ്ടി ഇരിക്കുന്നു. ഇതിൽ കൂടുതൽ എന്താണ് ഞാൻ പറയുക.
ബർഖ : എന്റെ ജീവിതത്തിൽ ഞാൻ കുറെ സംഭവങ്ങൾ കണ്ടു കഴിഞ്ഞിരിക്കുന്നു. പക്ഷെ ഇത് എന്റെ ഹൃദയം തകർക്കുന്നു. താങ്കൾ പറഞ്ഞ ഒരു കാര്യം ഞാനും ചിന്തിക്കുന്നു. ഒരു സ്ത്രീ എന്ന രീതിയിൽ ഇത് എങ്ങനാണ് ഒരു ആൺ അഭിഭാഷകനെ കാണിക്കുക, ഇത് ഒരു സ്ത്രീയുടെ അഭിമാനത്തിനേറ്റ ക്ഷതം ആണ്.
ഗാരി : ആ സ്ഥലത്തുള്ള എല്ലാവർക്കും ആ പെൺകുട്ടികൾ ആരാണ് എന്ന് അറിയാം. ആ പെൺകുട്ടികൾ ഇനി എങ്ങനെ ആ സമൂഹത്തിൽ ജീവിക്കും ? ഈ സംഭവത്തിന്റെ ട്രോമാ അവർ എങ്ങനെ മറികടക്കും ? ഈ വീഡിയോ കണ്ടു കഴിഞ്ഞുള്ള ഒരു സ്ത്രീ എന്ന രീതിയിൽ എന്റെ വേദന ആർക്കും മനസിലാകില്ല നമ്മളുടെ രാജ്യത്തെ സ്ത്രീ സംഘടനകളും വനിതാ കമ്മീഷനും മുൻപോട്ടു വരണം.
ആ പെൺകുട്ടികൾക്ക് വേണ്ടി അവർക്കു എന്താണോ sസംഭവിച്ചത് സംഭവിച്ചു ഇനി ഒരു ആർക്കും ഇത് സംഭവിക്കരുത്. ഈ വയലൻസിന്റെ തുടക്കം തൊട്ട് ഇതിനെതിരെ ഒരു കാര്യവും സ്റ്റേറ്റ് ഗവണ്മെനന്റോ സെൻട്രൽ ഗവണ്മെന്റോ ചെയ്തില്ല. ചെയ്തിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.
നിങ്ങൾ ആലോചിച്ചു നോക്കു, ഈ സംഭവം നടന്നു മൂന്നു മാസം അടുത്താകുന്നു. ഇത്രയും നാൾ ഈ വീഡിയോ ആരുടെയോ ഫോണില് ഉണ്ടായിരുന്നു ആ വീഡിയോ പുറത്താകേണ്ടായിരുന്നു എന്നാണ് ഞാൻ ഇപ്പോൾ കരുതുന്നത്. രണ്ടു മാസം കഴിഞ്ഞു ഇനിയും ആ ഓർമ്മകൾ ആ പെൺകുട്ടികളെ വേട്ടയാടും. ഇനി ആ വിഡിയൊയിൻമേൽ എന്തെല്ലം പഴികൾ കീറിമുറിക്കലുകൾ ആ പെൺകുട്ടികൾ അനുഭവിക്കണം. ഈ സംഭവം മാത്രം അല്ല ബർഖ ഇനിയും സംഭവങ്ങൾ ഉണ്ട് രണ്ടു വിദ്യാർത്ഥിനികളെ അവരുടെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. അവരുടെ മൃതദേഹങ്ങൾ ഇപ്പോഴും മോർച്ചറിയിൽ ഉണ്ട്.
ബർഖ : നിങ്ങൾ പറയുന്നതു ഇത് മാത്രം അല്ല വേറെയും റേപ്പ് കേസ് ഉണ്ട് എന്നാണോ ?
ഗാരി :അതെ രണ്ടു വിദ്യാർത്ഥിനികളെ അവരുടെ വാടക വീട്ടിൽ നിന്നും വിളിച്ചിറക്കി അവരുടെ ലൊക്കാലിറ്റിയിലെ ജനം നോക്കി നിൽക്കേ റേപ്പ് ചെയ്തു കൊന്നു കളഞ്ഞു. ഞാൻ അവരുടെ പേര് പറയുന്നില്ല. എല്ലാവര്ക്കും അറിയാം. ബോഡി ഫാമിലിക്ക് തിരിച്ചറിയാൻ പോലും ഫാമിലിക്ക് പറ്റിയിട്ടില്ല, കാരണം ഇംഫാലിലേക്കു കുക്കികൾക്കു പോകാൻ സാധിക്കുന്നില്ല. നമ്മൾ എന്തെങ്കിലും ചെയ്യണം. നമ്മൾ നിശബ്ദർ ആയി ഇരുന്നാൽ ഇനിയും സംഭവങ്ങൾ ഉണ്ടാകും വേറെ ഒരു സംഭവം ഒരു സ്ത്രീയുടെ 7 വയസുള്ള മകൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ആ സ്ത്രീ തന്റെ മകനെ കൈയിൽ എടുത്തു ആംബുലൻസിൽ പോകുമ്പോൾ ആംബുലൻസടക്കം കത്തിച്ചു കൊന്നു കളഞ്ഞു.
ബർഖ : ഈ സ്പെസിഫിക് സംഭവത്തിലേക്ക് വന്നാൽ മെയ് 4 നു നടന്ന സംഭവമാണ് ഇന്നു ജൂലായ് 20 ആണ് എന്താണ് ഈ വീഡിയോ ഇപ്പൊ മാത്രം പുറത്തു വന്നത് ?
ഗാരി : ഈ സംഭവം നടക്കുന്നത് ഇംഫാൽ വാലിയിൽ ആണ് വീഡിയോ വരാൻ വൈകിയതിന് ഒരു കാരണം ചിലപ്പോ ഇന്റർനെറ്റ് നിരോധനം ആവാം. എന്താണ് വൈകിയത് എന്ന ചോദ്യം എന്റെ മനസിലും ഉണ്ട് , പക്ഷെ എനിക്ക് ഇപ്പൊ തോന്നുന്നത് ആ വീഡിയോ പുറത്തു വരാൻ പാടില്ലായിരുന്നു എന്നാണ് .!
ബർഖ : താങ്കൾക്ക് ഈ പെൺകുട്ടികളെ നേരിട്ട് അരിയാമോ ?
ഗാരി : എനിക്ക് അവരെ പേർസണൽ ആയി അറിയില്ല. പക്ഷെ എനിക്കവരും ആയി ബന്ധപ്പെട്ട ആളുകളെ അറിയാം. അവർ വായ്‌പയ് വില്ലജിൽ ഉള്ളവരാണ്. ഞാനും ആ ഗ്രാമത്തിൽ ഉള്ള ആളാണ്. എനിക്കാ പെൺകുട്ടിയുടെ മൂത്ത സഹോദരിയെ അറിയാം. ഞാൻ അവരുമായി സംസാരിച്ചു. മിനിട്ടുകൾക്ക് മുൻപ് വരെ സംസാരിച്ചു അവർക്കു ഒന്നും സംസാരിക്കാൻ സാധിക്കുന്നില്ല.
അവര് ഷോക്ക് ആണ് എനിക്ക് ഒന്നും സംസാരിക്കാൻ സാധിക്കുന്നില്ല. അവർ ഇനി എങ്ങനാണ് ഈ ട്രോമായും വെച്ച് അവരുടെ ജീവിതം മുൻപോട്ടു നയിക്കുക ( പൊട്ടിക്കരയുന്നു )അതൊരു ചെറിയ കമ്മ്യൂണിറ്റി ആണ് എല്ലാ കോര്ണറിലും അവരെ ആളുകൾക്ക് അറിയാം. അവർ എങ്ങനാണ് ഇനി മുൻപോട്ടു ജീവിക്കുക (പൊട്ടി കരയുന്നു )
ബർഖ : iam so sorry Iam so sorry for what people are Manipur going through ആ പെൺകുട്ടികൾ ഇപ്പൊ എവിടാണ് ??
ഗാരി : (പൊട്ടി കരയുന്നു) അവർ മണിപ്പൂരിൽ ഉണ്ട്. അവരുടെ ഗ്രാമം തീവെച്ച് നശിപ്പിച്ചു. അവർ കാട്ടിലേക്ക് രക്ഷപെട്ടു. അവർ നോർത്തേൺ മണിപ്പൂരിൽ നിന്ന് കാട്ടിൽ കൂടി സൗത്ത് മണിപ്പൂരിലേക്കു വന്നു. രണ്ടു മാസം കഴിഞ്ഞു ഈ വിഡിയോ കാണേണ്ടി വരുന്ന അവരുടെ അവസ്ഥ.
ബർഖ: ഈ വീഡിയോ പുറത്തു വന്നിരിക്കാൻ പാടില്ലായിരുന്നു എന്നാണോ താങ്കൾ പറയുന്നത് ?
ഗാരി :വന്നിരിക്കാൻ പാടില്ലായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. കാരണം എല്ലാവരും ഇത് ചുമ്മ പറയാൻ ഒരു കഥയായി മാത്രം കാണും , എല്ലാവരും ഇന്നു വീഡിയോ കാണും നാളെ അത് മറക്കും ആ വീഡിയോ ഇങ്ങനെ ഇൻറർനെറ്റിൽ ഉണ്ടാവും അവരുടെ ബന്ധുക്കളും എല്ലാം ജീവിതകാലം മുഴുവൻ അത് കാണേണ്ട അവസ്ഥ. അവർക്കു ഈ ട്രോമയിൽ നിന്ന് പുറത്തു വരാൻ ഒരു കൗൺസിലിംഗ് കൊടുക്കാൻ പോലും ഫെസിലിറ്റി ഇല്ല. ഞാൻ പ്രാർത്ഥിക്കുന്നു ഇന്ത്യ അവർക്കു വേണ്ടി ഒന്നിച്ചു നില്ക്കാൻ അവർക്കു അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ ജീവിക്കാൻ ഒരു സ്ഥലം ഒരുക്കാൻ രാജ്യത്തിന് സാധിക്കട്ടെ എന്ന് ഞാൻ അപേക്ഷിക്കുന്നു. അവരുടെ ഐഡന്റിറ്റി സംരക്ഷിക്കാൻ ഗവണ്മെന്റ് എന്തെങ്കിലും ചെയ്യാൻ ഞാൻ പ്രാർത്ഥിക്കുന്നു. അവരുടെ അപ്പന്റെ പേരും അവരുടെ പേരും ഒക്കെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു ഇത് നിയമ വിരുദ്ധമല്ലേ എനിക്കറിയില്ല എങ്ങനെ അവരെ സഹായിക്കണം എന്ന്.!
ബർഖ : മണിപ്പൂരിലെ ജനങ്ങളെ ഓർത്തു ഞാൻ ദുഃഖിക്കുന്നു അവിടുത്തെ സ്ത്രീകളോട് ഞാൻ ക്ഷമ ചോദിക്കുന്നു.
ഗാരി : ഇപ്പോ രണ്ടു മാസത്തിനു ശേഷം കുറെ പേര് ട്വീറ്റ് ചെയ്യുന്നു. രാഷ്ട്രീയക്കാർ സ്റ്റെറ്റ്മെന്റ്റ് കൊടുക്കുന്നു രണ്ടു മാസത്തിനു ശേഷം ഞങ്ങൾ കുറച്ചെങ്കിലും സഹായ വാഗ്ദാനങ്ങൾ കേൾക്കുന്നു, നാളെ പാർലമെന്റിൽ എങ്കിലും ആരെങ്കിലും ഞങ്ങൾക്കി വേണ്ടി സംസാരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരു ദിവസം പോലും ഞങ്ങൾക്ക് വലിയ കാലയളവാണ്.
ബർഖ : ഇത് മയ്തിക്കെതിരെയോ കുക്കിക്കെതിരായോ അല്ല ഇത് ഇന്ത്യയിലെ സ്ത്രീകൾക്കെതിരെ ഉള്ള അക്രമം ആണ്
ഗാരി : ഞാൻ പേടിക്കുന്നു എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല ( പൊട്ടി കരയുന്നു ) ഉറങ്ങാൻ കിടന്നാൽ എല്ലാം എന്റെ മനസിലേക്ക് വരുന്നു സംസാരിക്കാൻ പേടിയാണ് കോടതിയിൽ നീതി കിട്ടുമോ എന്ന് പോലും ഭയമാണ്. ഇൻഫാലിലെ കോടതി ഞങ്ങൾക്ക് പോകാൻ കഴിയുന്നില്ല. കുറച്ചു നാളുകൾക്കു മുൻപ് ഇംഫാൽ വാലിയിൽ പുറത്തു കടക്കാൻ കഴിയാതെ ചുറ്റിത്തിരിഞ്ഞു നടന്ന മന്ദബുദ്ധി ആയ ഒരു സ്ത്രീയെ ചാവേർ ആണ് എന്ന് പറഞ്ഞു കൊ@ന്നു കളഞ്ഞു. ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ബർഖ : FIR പ്രകാരം 19 വയസുള്ള ഒരു ആൺകുട്ടിയെ ക്രൂരമായി കൊന്നിട്ടുണ്ട് അവന്റെ പെങ്ങളെ കൂട്ടബലാത്സംഗം ചെയ്യുന്നത് തടഞ്ഞതിന് .ഇപ്പൊ എല്ലാ രാഷ്ട്രീയക്കാരും സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ പെൺകുട്ടികൾക്കു ഒരു ഡോക്ടറെ കാണാൻ ഉള്ള സൗകര്യം എങ്കിലും ഉണ്ടോ ??
ഗാരി : (പൊട്ടി കരയുന്നു )ഡോക്ടറും ഹോസ്പിറ്റലും ഒക്കെ ഇംഫാൽ വാലിയിൽ ആണ് കുകീസിനു അങ്ങോട്ട് എത്താൻ സാധിക്കുന്നില്ല.എല്ലാ ഡെവലപ്മെന്റും ഇംഫാൽ വാലിയിൽ എയർപോർട്ട് പോലും അവിടാണ് ആണ് ഞങ്ങൾക്ക് അങ്ങോട്ട് എത്താൻ സാധിക്കുന്നില്ല റീച്ചബിൾ അല്ല.
ബർഖ : എന്തുകൊണ്ടാണ് താങ്കൾ പുറത്തുവന്നു സംസാരിക്കാൻ തീരുമാനിച്ചത് ?
ഗാരി : (പൊട്ടിക്കരയുന്നു) അതെന്റെ വില്ലേജ് ആണ്. ആയിരത്തിൽ മാത്രം താഴെ ആളുകൾ ഉള്ള ചെറിയ ട്രൈബ് ആണ് ഞങ്ങൾ ഇത് വേദനജനകം ആണ്. ഞങ്ങൾക്ക് ആരുമില്ല ആരെങ്കിലും ഞങ്ങൾക്ക് വേണ്ടി സംസാരിക്കണ്ടേ. ഞാൻ ഒരു കുട്ടിയുടെ അമ്മയായ വീട്ടമ്മ ആണ്. ജീവിക്കാൻ വേണ്ടി ഒരു ചെറിയ ബിസിനസ് ചെയ്യുന്നു. ഞാൻ രാഷ്ട്രീയകാരി അല്ല. ഞാൻ പുറത്തു സംസാരിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം പോലീസ് വീട്ടിൽ വന്നു. എന്റെ കുട്ടികൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു കുട്ടികളോട് ചോദിച്ചു നിങ്ങൾ ഏതു കമ്മ്യൂണിറ്റി ആണ് മയ്തി ആണോ കുക്കി ആണോ. എവിടാണ് മണിപ്പൂരിൽ, താമസിക്കുന്നത് എന്ന് എനിക്ക് പേടിയാകുന്നു. എനിക്കറിയില്ല എന്താണ് സംഭവിക്കുന്നതു എന്ന്. മണിപ്പൂരിൽ മാസങ്ങളായി കലാപം ആണ് ഫുഡ് ഇല്ല റീഹാബിലിറ്റേഷൻ സെന്റര് ഇല്ല മരുന്നില്ല കുട്ടികളെ പ്രസവിക്കുന്ന അമ്മമാർ കഴിക്കുന്നത് ചോറ് മാത്രം ആണ്. ന്യൂട്രിഷൻ ഇല്ല. സ്കൂൾ ഇല്ല കോളേജ് ഇല്ല സ്കൂളുകൾ എല്ലാം അഭയാർത്ഥി കേന്ദ്രങ്ങൾ ആയി. അവരെങ്ങാനാണ് ജീവിക്കുന്നത് എന്ന് അറിയില്ല. എനിക്ക് അവിടെ പോകാൻ പറ്റുന്നില്ല .ഞാൻ ഡൽഹിയിൽ ആണ്, ആരെങ്കിലും അവിടെ പോയി ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കണം. ഞാൻ അവിടെ കാല് കുത്തിയാൽ അവരെന്റെ ജാതി ചോദിക്കും , എനിക്ക് ഭയം ആണ് CID കൾ എന്റെ കുട്ടികളെ ചോദ്യം ചെയ്തു. എന്ത് തെറ്റാണു ഞാൻ ചെയ്തത്. ഞാൻ ഞങ്ങൾ അനുഭവിക്കുന്ന സത്യം അല്ലെ പറഞ്ഞത്. എനിക്കറിയാവുന്ന കൂടുതൽ കാര്യങ്ങൾ ഉണ്ട് പറയാൻ പേടിയാവുന്നു. താങ്കൾക്കെങ്കിലും ആ പെൺകുട്ടികളുടെ ശരീരം മറച്ചു കാണിക്കാൻ തോന്നിയല്ലോ. വിഡിയോയിൽ വ്യക്തമാണ് ഒരുത്തൻ ആ പെൺകുട്ടിയുടെ പ്രൈവറ്റ് പാർട്ടിൽ കൈകൊണ്ടു തടവുന്നു. അവളെ തള്ളി വിടുന്നു (മുഖം പൊത്തി പൊട്ടി കരയുന്നു )
ബർഖ : പാർലമെന്റ് സ്റ്റാർട്ട് ചെയ്യാൻ പോകുന്നു മണിപ്പൂർ തീര്ച്ചയായും ചർച്ചയാകും അവർക്കതു അവഗണിക്കാൻ സാധിക്കില്ല എന്താണ് താങ്കളുടെ പ്രതീക്ഷ താങ്കളുടെ ജനങ്ങൾക്ക് വേണ്ടി.
ഗാരി : (പൊട്ടി കരയുന്നു) ഇത് ആർക്കു വേണമെങ്കിലും സംഭവിക്കാം നമുക്ക് വേറെയും സ്റ്റേറ്റുകൾ ഉണ്ട്. ആർക്കു വേണമെങ്കിലും എപ്പോ വേണമെങ്കിലും സംഭവിക്കാം. ഇവിടുത്തെ ഭരണകൂടം ഞങ്ങളെ സഹായിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ സിനിമകൾ കാണുമ്പോൾ ചീത്ത വില്ലന്മാർ പെൺകുട്ടികളെ ഉപദ്രവിക്കുമ്പോൾ അവരെ രക്ഷിക്കാൻ ആരെങ്കിലും വരുന്നത് കണ്ടിട്ടുണ്ട്. ഞങ്ങൾ ചീത്ത ആളുകൾ അല്ല, ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. ഞങ്ങൾ ഇത് അർഹിക്കുന്നില്ല ആരെങ്കിലും പാര്ലമെന്റില് ഞങ്ങൾക്ക് വേണ്ടി സംസാരിക്കും എന്ന് കരുതുന്നു, പ്രർത്ഥിക്കുന്നു. ഞങ്ങളേ കൂക്കി എന്ന ജാതി വെച്ച് ഇനി ആരും കാണണ്ട കഴിഞ്ഞത് കഴിഞ്ഞു ഞങ്ങൾക്ക് ജാതി വെച്ച് അറിയപ്പെടേണ്ട നമ്മൾ ഒരു ജനാധിപത്യ രാജ്യം ആണ് എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. പ്രാർത്ഥിക്കാൻ ഒരു പള്ളി പോലും ഇല്ല ഇനി എന്താണ് ബാക്കി ഇനി ബാക്കി ഒന്നും ഇല്ല എല്ലാം നശിച്ചതിനു ശേഷം ഇനി ഞങ്ങളെ സഹായിക്കാം എന്ന് പറയുന്നതിൽ ഒരർത്ഥവും ഇല്ല. ഒന്നിച്ചു സഹോദര്യത്തിൽ ജീവിക്കാം എന്നത് ഒരു നല്ല പ്രതീക്ഷയാണ് പക്ഷെ അത് സംഭവിക്കാൻ സാധ്യത ഇല്ല. തുടക്കത്തിലേ അവസാനിപ്പിച്ചിരുന്നങ്കിൽ ഭരണകൂടം ഇടപെട്ടിരുന്നെങ്കിൽ അവസാനിപ്പിക്കാമായിരുന്നു.
ബർഖ : നമ്മൾക്ക് പ്രതീക്ഷിക്കാം നീതി ലഭിക്കും എന്ന് സമാധാനം പുലരും .
©️പരിഭാഷ: സവാദ്. ടിഎം