ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ വീട് ബുള്‍ഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി

Spread the love

മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച പ്രതി പര്‍വേഷ് ശുക്ലയുടെ വീടിന്റെ ഒരു ഭാഗം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. പര്‍വേഷ് ശുക്ല ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിക്കെതിരെ എന്‍എസ്എ ചുമത്താന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പന്നീട് പര്‍വേഷ് ശുക്ലയെ അറസ്റ്റ് ചെയുകയും ചെയ്തു. അതിന് പിന്നാലെയാണ് അനധികൃതമായി പണിഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി പര്‍വേഷ് ശുക്ലയുടെ വീട് പൊളിച്ചു നീക്കിയത്.
പര്‍വേഷിന്റെ വീടിന് മുന്നിലേക്ക് ബുള്‍ഡോസര്‍ എത്തിയതോടെ പ്രതിഷേധവുമായി കടുംബവും രംഗത്തെത്തിയിരുന്നു. വീടിന്റെ ഉടമ പര്‍വേഷിന്റെ അച്ഛനും മറ്റൊരു ബന്ധുവുമാണെന്ന് വാദവുമായായിരുന്നു വീട്ടുകാര്‍ ഉന്നയിച്ചത്. പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും എന്നാല്‍ കുടുംബ സ്വത്തിനെ ലക്ഷ്യമിടരുതെന്നും കുടുംബം പറഞ്ഞു.


Spread the love

Leave a Reply

Your email address will not be published. Required fields are marked *