സവർക്കർ ശിഷ്യന്റെ ഇന്നലത്തെ പാർലമെൻറ്റ് നാടകം

Spread the love

Written: Wood Red

സവർക്കർ ശിഷ്യന്റെ ഇന്നലത്തെ പാർലമെൻറ്റ് നാടകത്തിന് ശേഷം സംഘപരിവാർ വിരുദ്ധ പക്ഷത്ത് നിൽക്കുന്ന കുറേ പേർ 2025 ൽ ഹിന്ദു രാഷ്ട്രം ഉറപ്പായും വരും എന്ന രീതിയിൽ പറയുന്നത് കാണുന്നു. ചില ബുദ്ധിജീവികൾ ഹിന്ദു രാഷ്ട്രം വരുന്നതിന് മുന്നേ ഇന്ത്യ വിടുന്നതിനെ കുറിച്ചും ആലോചിക്കുന്നു! ഹിന്ദു രാഷ്ട്രം വരുന്നതിന് മുന്നേ ഇന്ത്യ വിടണം എന്ന് പറയുന്നവരിൽ പ്രധാനികൾ

അക്കാദമിക്കുകൾ, മീഡിയ/ പബ്ളിഷിംഗ് മേഖലകളിലുള്ളവർ, Development Sector ( Think Tanks and NGOs) professionals എന്നിവരൊക്കെയാണ്.

Political curiosity കാരണം ഇങ്ങനെ പറയുന്ന ബുദ്ധിജീവികളോട് , പ്രത്യേകിച്ച് ലിബറൽ / ലിബറൽ ലെഫ്റ്റ് എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്നവരോട് ഈ വിഷയത്തിൽ പലപ്പോഴും സാംസാരിക്കുകയും ചെയ്തിട്ടുണ്ട്. രസകരമായ കാര്യം ഇവർ പലരും നൊസ്റ്റാൾജിയയോടെ ഫ്രാങ്ക്ഫർട്ട് ചിന്തകർ ഹിറ്റ്ലറുടെ ജർമനിയിൽ നിന്നും “ഫാഷിസ്റ്റ് വിരുദ്ധ” അമേരിക്കയിലേക്ക് പോയതുമായി താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കാറുണ്ട് എന്നതാണ്.

ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അപകടകാരിയായ Fascist War Machinery യെ തകർത്തത് സഖാവ് സ്റ്റാലിന്റെ ലീഡർഷിപ്പിൽ ഉള്ള proletarian dictatorship ന്റെ റെഡ് ആർമിയാണ് ആണ് എന്ന് കരുതുന്ന ഞാൻ, ഏറ്റവും വലിയ ഫാഷിസ്റ്റ് വിരുദ്ധർ ഫ്രാങ്ക്ഫർട്ട് ചിന്തകരും Hanna Arendt ഉം ഒക്കെയാണെന്ന് കരുതുന്ന ഇത്തരക്കാരോട് സംവാദം സാധ്യമല്ല എന്നൊക്കെ ചിന്തിക്കാറുണ്ട്. എങ്കിലും political/ intellectual curiosity കാരണം ക്ഷമയോടെ സംവദിക്കാറുണ്ട്.

ഫ്രാങ്ക്ഫർട്ട് സ്‌കൂളിലെ വളരെ dominant ആയ ഒരു ധാര “Left Anti Communism” ഉണ്ടാക്കുന്നതിൽ വഹിച്ച പങ്ക്, US നടത്തിയ Nazi collaboration തുടങ്ങിയ ചരിത്ര വസ്തുതകൾ എന്നിവ അറിയാനോ / അംഗീകരിക്കാനോ ഇക്കൂട്ടർ ശ്രമിക്കാറില്ല എന്നതാണ് കാര്യം.

പറഞ്ഞ് വരുന്നത് ലെഫ്റ്റ് ലിബറൽ ബുദ്ധിജീവികളുടെ ഇടയിൽ ഫ്രാങ്ക്ഫർട്ട് സ്‌കൂൾ ഉണ്ടാക്കി വെച്ച damages ചില്ലറ അല്ല എന്നാണ്. അതിൽ പ്രധാനം ഫ്രാങ്ക്ഫർട്ട് സ്കൂളിന്റെ പെറ്റി ബൂർഷ്വാ ആശയവാദം ഇത്തരം ബുദ്ധിജീവികളെ അങ്ങേ അറ്റം pessimistic ആക്കി മാറ്റുന്നു എന്നതാണ്. Idealism and pessimism കൂടി കുഴഞ്ഞ് അവിയൽ ആയി ഫാഷിസത്തെ രാഷ്ട്രീയ സമ്പത്ത് ഘടനാപരമായ (political economy) analysis ൽ നിന്ന് അടർത്തി മാറ്റി constitutional issue ആക്കി ചുരുക്കുന്നു എന്നതാണ്.

Constitutional issue ആയ സ്ഥിതിക്ക് അതാത് രാജ്യങ്ങളിലെ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന International Finance Capital – Monopoly Capital കൂട്ടു കെട്ടിനെയും , ആ കൂട്ടുകെട്ട് നടത്തുന്ന primitive accumulation നെയും , അതിനോട് വർഗ്ഗപരമായി പോരാടുന്ന തൊഴിലാളികളുടെയും കർഷകരുടെയും രാഷ്ട്രീയത്തെയും നിങ്ങൾക്ക് കണ്ടില്ല എന്ന് നടിക്കാൻ പറ്റും. രാഹുൽ ഗാന്ധി മോഡൽ സ്നേഹം കൊണ്ട് ഫാഷിസത്തെ bulldoze ചെയ്യാൻ കഴിയും എന്ന് പറയുന്നതിലേക്ക് നിങ്ങൾ എത്തും.

Petty bourgeoisie ബുദ്ധിജീവികളിലെ ഒരു ഉപരിവർഗ്ഗത്തിന് 2025ൽ ഹിന്ദു രാഷ്ട്രം വരുന്നതിന് മുന്നേ ഇന്ത്യ വിടാൻ പറ്റിയേക്കും. സ്റ്റീഫൻ ബന്ദാരയുടെ മക്കളായ ഉക്രയിൻ നാസികൾക്ക് ഫണ്ട് ചെയ്യുന്ന ഏതെങ്കിലും NATO രാജ്യത്ത് പോയി പണി എടുത്ത് നിങ്ങൾ കൊടുക്കുന്ന tax റഷ്യയുടെയും ചൈനയുടെയും ” authoritarianism” ത്തിൽ നിന്ന് ലോകത്തെ രക്ഷപ്പെടുത്താൻ ഉപയോഗിക്കുന്നു എന്നൊക്കെ വേണേൽ ആശ്വസിക്കുകയും ചെയ്യാം !

എന്നാൽ ഇന്ത്യയിലെ അദ്ധ്വാനിക്കുന്ന ബഹു ഭൂരിപക്ഷം തൊഴിലാളികൾക്കും കർഷകർക്കും 2025 ന് മുന്നേ ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാൻ വഴിയില്ല! അവർക്ക് അന്തസായി പണി എടുത്ത് ഇവിടെ ജീവിച്ചേ പറ്റൂ! വർഗ്ഗ സമരം മാത്രമാണ് അവരുടെ മുന്നിൽ ഉള്ള ഒരേ ഒരു വഴി. ഫൈനാൻസ് മൂലധനവും മോഡിയും യോഗിയും അഡാനിയും ഒക്കെ തോൽക്കുന്നത് കർഷകരുടെയും ഇലക്ട്രിസിറ്റി തൊഴിലാളികളുടെയും ഒക്കെ വർഗ്ഗ സമരത്തിന് മുന്നിലാണ് മറിച്ച് നെഹ്രുവിയൻ ഇന്ത്യയുടെ നൊസ്റ്റാൾജിക്ക് ഓർമ്മകൾക്ക് മുന്നിൽ അല്ല എന്ന് ഇടതുപക്ഷക്കാർ ഓർക്കണം! ഇന്ത്യയിൽ വികസിച്ചു വരുന്ന തൊഴിലാളി കർഷക ഐക്യത്തിന് മാത്രമേ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ annihilate ചെയ്യാൻ പറ്റൂ!


Spread the love

Leave a Reply

Your email address will not be published. Required fields are marked *