മഹാരാഷ്ട്രയിൽ വീണ്ടും നാടകം ; അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Spread the love

മഹാരാഷ്ട്രയിൽ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിനൊപ്പമുള്ള 8 എംഎൽമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയിലെ എൻസിപി പിളർപ്പിന് പിന്നാലെയാണ് അജിത് പവാറും സംഘവും എൻഡിഎയിൽ ചേർന്നത്. ഛഗൻ ഭുജ്ബൽ, ദിലീപ് വാൽസെ പാട്ടീൽ, അദിതി തത്കരെ, ധനഞ്ജയ് മുണ്ടെ, ഹസൻ മുഷ്രിഫ്, രാംരാജെ നിംബാൽക്കർ, സഞ്ജയ് ബൻസോഡെ, അനിൽ ഭായിദാസ് പാട്ടീൽ എന്നിവരാണ് അജിത് പവാറിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
“ഇപ്പോൾ ഞങ്ങൾക്ക് ഒരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ട്. ഡബിൾ എഞ്ചിൻ സർക്കാർ ഇപ്പോൾ ട്രിപ്പിൾ എഞ്ചിനായി മാറിയിരിക്കുന്നു. മഹാരാഷ്ട്രയുടെ വികസനത്തിന്, അജിത് പവാറിനേയും അദ്ദേഹത്തേയും ഞാൻ സ്വാഗതം ചെയ്യുന്നു”. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.


Spread the love

Leave a Reply

Your email address will not be published. Required fields are marked *