മെറ്റയുടെ ത്രെഡ്സ് എത്തിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ 100 രാജ്യങ്ങളിലാണ് ത്രെഡ്സ് ലഭ്യമാകുക.ഇന്‍സ്റ്റാഗ്രാമുമായി കണക്ട് ചെയ്താണ് ത്രെഡ്സ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ലോഗിൻ ചെയ്യണമെങ്കിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർബന്ധമാണ്. ട്വിറ്ററിന് സമാനമായ അനുഭവമായിരിക്കും ത്രെഡ്സിലും ലഭിക്കുക. ത്രെഡ്‌സില്‍ ഉപയോഗിക്കാനാകുന്ന പരമാവധി വാക്കുകളുടെ എണ്ണം 500 ആണ്. ട്വിറ്ററില്‍ ഇത് 280 ആണ്. കൂടാതെ ത്രെഡ്‌സില്‍ ലിങ്കുകളും, ഫോട്ടോകളും, അഞ്ച് മിനിറ്റില്‍ കവിയാത്ത വീഡിയോകളും ഷെയര്‍ ചെയ്യാൻ സാധിക്കും. ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയിട്ടുണ്ടെന്ന് മെറ്റ വ്യക്തമാക്കി. എന്നാല്‍ കര്‍ശനമായ സ്വകാര്യത നിയമങ്ങളുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ത്രെഡ്സ് പുറത്തിറക്കുന്നതില്‍ കമ്പനി ചില വെല്ലുവിളികള്‍ നേരിടുന്നുണ്ട്.ത്രെഡ്‌സ് എത്തി ആദ്യ രണ്ടു മണിക്കൂറില്‍ 20 ലക്ഷലവും നാലു മണിക്കൂറില്‍ 50 ലക്ഷവും ഉപയോക്താക്കളാണ് സൈന്‍ അപ്പ് ചെയ്തിരിക്കുന്നത്.

എങ്ങനെ ഡൗൺലോഡ് ചെയ്യാം
ആപ്പിൾ, ആൻഡ്രോയ്ഡ് പ്ലേസ്റ്റോറുകളിൽ നിന്ന് ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഇൻസ്റ്റഗ്രാം ഇല്ലാത്തവർക്ക് ത്രെഡ്സിൽ ലോഗിൻ ചെയ്യണമെങ്കിൽ പുതിയ ഇൻസ്റ്റ അക്കൗണ്ട് ആരംഭിക്കേണ്ടതുണ്ട്. ഇൻസ്റ്റഗ്രാം എന്നത് ഫോട്ടോ പങ്കുവെയ്ക്കാനുള്ള പ്ലാറ്റ്ഫോം ആണെങ്കിൽ ത്രെഡ്സ് എന്നത് ‘ടെക്സ്റ്റ്’ ആപ്പ് ആണ്. ട്വിറ്ററിനോട് സമാനമായ രീതിയിലായിരിക്കും ത്രെഡ്സ് പ്രവർത്തനം. ത്രഡ്‌സില്‍ ഉപയോഗിക്കാനാകുന്ന പരമാവധി വാക്കുകളുടെ എണ്ണം 500 ആണ്. ട്വിറ്ററില്‍ 280 വാക്കുകളേ ഉപയോഗിക്കാനാകൂ. ഫോട്ടോകളും, 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളുമെല്ലാം ത്രെഡ്സിലും പങ്കുവെയ്ക്കാൻ സാധിക്കും. നിങ്ങളുടെ ത്രെഡ് പോസ്റ്റിന് ആർക്കൊക്കെ മറുപടി നൽകാമെന്ന് ഉപയോക്താക്കൾക്ക് നിയന്ത്രിക്കാനാകും. മാത്രമല്ല ആർക്കൊക്കെ ഫോളോ ചെയ്യാം എന്നതും നിയന്ത്രിക്കാം. ഇൻസ്റ്റാഗ്രാമിൽ നിങ്ങൾ ബ്ലോക്ക് ചെയ്‌ത എല്ലാ അക്കൗണ്ടുകളും ത്രഡ്സിൽ ബ്ലോക്ക് ചെയ്യപ്പെടും. ത്രഡ്സിൽ നിലവിൽ ‘ജിഫ്’ ഉപയോഗിക്കാൻ സാധിക്കില്ല. മാത്രമല്ല നേരിട്ട് മെസേജ് അയക്കാനും സാധിക്കില്ല. അക്കൗണ്ടിൽ സ്റ്റോറിയും പോസ്റ്റ് ചെയ്യാൻ കഴിയില്ല.

ട്വിറ്ററിന് വെല്ലുവിളിയാകുമോ
ത്രെഡ്സ് വരുന്നതോടെ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കിന് പുതിയ തലവേദനയാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം 44 ബില്യണ്‍ ഡോളറിനാണ് മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. നേരത്തെ മസ്ക് ട്വിറ്ററിൽ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. പരിഷ്‌കാരങ്ങള്‍ കമ്പനിയ്ക്കുള്ളിലും പുറത്തും നിശിതമായി വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. പ്രതിദിനം വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തിലും നിയന്ത്രണം കൊണ്ടുവന്നിരുന്നു. സൗജന്യമായി ലഭിച്ചിരുന്ന പല ട്വിറ്റര്‍ സേവനങ്ങളും പെയ്ഡ് ആക്കാനുള്ള ശ്രമവും മസ്‌കിന്റെ ഭാഗത്ത് നിന്നുണ്ടായി.
ട്വിറ്ററിന്റെ നിലവിലെ യൂസേർസ്
