മഹാരാഷ്ട്രയില്‍ തക്കാളി വിറ്റ് കോടീശ്വരനായി കര്‍ഷകന്‍

Spread the love

തക്കാളി വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. ഇപ്പോഴിതാ തക്കാളി വിറ്റ് കോടീശ്വരനായ ഒരു കര്‍ഷകന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ കർഷകനായ തുക്കാറാം ഭാഗോജി ഗയാക്കറും കുടുംബവും തക്കാളി വിറ്റ് നേടിയത് കോടികളാണ്. ഒരുമാസം കൊണ്ട് ഒന്നരക്കോടിയോളം രൂപയാണ് തക്കാളി വിറ്റ് തുക്കാറാം സമ്പാദിച്ചത്.സ്വന്തമായി 18 ഏക്കർ സ്ഥലമാണ് തുക്കാറാമിനുള്ളത്. ഇതിൽ 12 ഏക്കറിലും തക്കാളിയാണ് കൃഷി. മകൻ ഈശ്വർ ഗയാക്കറും മരുമകൾ സൊനാലിയുമാണ് കൃഷിയിൽ തുക്കാറാമിനെ സഹായിക്കുന്നത്. ”നല്ല ഗുണനിലവാരമുള്ള തക്കാളിയാണ് തങ്ങൾ കൃഷി ചെയ്യുന്നത്. രാസവളങ്ങളെയും കീടനാശിനികളെയും കുറിച്ച് തങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്. അത് കീടങ്ങളില്‍ നിന്ന് വിളകളെ സംരക്ഷണം ഉറപ്പാക്കാന്‍ സഹായിക്കും. അതുകൊണ്ടു തന്നെ മികച്ച വിളവാണ് ലഭിക്കുന്നത്”- തുക്കാറാമിന്റെ കുടുംബം പറഞ്ഞു.


Spread the love

Leave a Reply

Your email address will not be published. Required fields are marked *