നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ

Spread the love

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ. ഇന്നലെയാണ് മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താരത്തിന്റെ കാലിന് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഷൂട്ടിങ്ങിനെത്തുടർന്ന് ഇന്ന് താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പൃഥ്വിരാജ് പങ്കെടുത്തിരുന്നില്ല.പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ‌


Spread the love

Leave a Reply

Your email address will not be published. Required fields are marked *