ഗ്രീക്ക് കപ്പൽ തകർച്ച ഭയാനകമായ ഒരു ദുരന്തമായിരുന്നു

Spread the love

​ഗായത്രി

കപ്പലുകളെയും കപ്പല്‍ അപകടങ്ങളെയും കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ടൈറ്റാനിക് എന്നായിരിക്കും. 1912 ഏപ്രില്‍ 15 ന് ആഴക്കടലിന്റെ അഗാധതയിലേക്ക് ടൈറ്റാനിക് ആഴ്ന്നുപോയി. അപകടം നടക്കുന്ന സമയം 2200 പേരാണ് ആ കപ്പലില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ 1500ളം പേര്‍ മരണപ്പെട്ടു. നാളിതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ സമുദ്ര അപകടമെന്നും ടൈറ്റാനിക് ദുരന്തത്തെ വിശേഷിപ്പിക്കുന്നു. അതിനിടെ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുളള യാത്രയ്ക്കിടെ കാണാതായ അന്തര്‍വാഹിനി പൊട്ടിത്തെറിച്ചതായും കപ്പലിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മരണപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. യുഎസ് ആസ്ഥാനമായുള്ള ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് എന്ന കമ്പനിയുടെ അന്തര്‍വാഹിനിയാണ് യാത്ര ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷം സപ്പോര്‍ട്ട് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കാണാതായത്.

കമ്പനിയുടെ സ്ഥാപകനും സിഇഒയും ടൈറ്റന്റെ പൈലറ്റുമായിയിരുന്ന സ്റ്റോക്ക്ടണ്‍ റഷ് ഉള്‍പ്പെടെയാണ് ദുരന്തത്തില്‍ മരണപ്പെട്ടത്. ബ്രിട്ടീഷ് കോടീശ്വരനും പര്യവേക്ഷകനുമായ ഹാമിഷ് ഹാര്‍ഡിംഗ് (58) പാകിസ്ഥാന്‍ വംശജനും ബ്രിട്ടീഷ് പൗരന്മാരുമായ വ്യവസായി ഷഹ്‌സാദ ദാവൂദ് (48), അദ്ദേഹത്തിന്റെ 19 വയസ്സുള്ള മകന്‍ സുലൈമാന്‍, ഫ്രഞ്ച് സമുദ്രശാസ്ത്രജ്ഞനും പ്രശസ്ത ടൈറ്റാനിക് വിദഗ്ധനുമായ പോള്‍-ഹെന്റി നര്‍ജിയോലെറ്റ (77) എന്നിവരാണ് മരണപ്പെട്ട മറ്റു നാലുപേര്‍. ടൈറ്റന്‍ എന്ന് പേരിട്ടിരിക്കുന്ന കപ്പല്‍ കാണാതായത് മുതല്‍ ലോകം മുഴുവന്‍ ആന്തര്‍വാഹിനിയെ കണ്ടെത്തുന്ന വാര്‍ത്തകള്‍ക്കായി കാതോര്‍ത്തിരിക്കുകയായിരുന്നു. ഓരോ ചെറിയ പുരോഗതിയും സമഗ്രമായി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഒരു സിനിമ കഥ എന്ന പോലെ പിന്നാലെ വന്ന എല്ലാവാര്‍ത്തകളും സസൂഷ്മം വീക്ഷിച്ചു. ടൈറ്റാനിക് കഥയോട് ടൈറ്റനും ഒട്ടിച്ചേരുന്നത് സ്വാഭാവികമാണെങ്കിലും, സമീപ ആഴ്ചകളില്‍ നടന്ന ഗ്രീക്ക് കപ്പല്‍ ദുരന്തം ഇതില്‍ നിന്ന് വളരെ അകലെയാണ്. എന്നിട്ടും അതിന് ലോകത്തിന്റെ ശ്രദ്ധ വേണ്ട വിധത്തില്‍ ലഭിച്ചില്ല. ഗ്രീക്ക് കപ്പല്‍ ദുരന്തവും ഭയാനകമായ ഒരു ദുരന്തമായിരുന്നു. എന്നിട്ടും ടൈറ്റാനികിന്റെ അത്രം ശ്രദ്ധ കിട്ടിയില്ല. മെഡിറ്ററേനിയന്‍ കടലില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഗ്രീസിലെ കപ്പല്‍ ദുരന്തം.ഗ്രീക്ക് കപ്പൽ തകർച്ച ഭയാനകമായ ഒരു ദുരന്തമായിരുന്നു. എന്നിട്ടും ടൈറ്റാനിക് കഥയുടെ ശ്രദ്ധ കിട്ടിയില്ല.

ജൂണ്‍ 14ൽ ഗ്രീസിലുണ്ടായ ബോട്ടപകടത്തില്‍പെട്ടത് 750 ഓളം ആളുകളാണ്. പ്രധാനമായും പാകിസ്ഥാനി, അഫ്ഗാന്‍ കുടിയേറ്റക്കാരാണ് ബോട്ടലുണ്ടായിരുന്നത്.ബോട്ടിൽ 100 കുട്ടികളുണ്ടായിരുന്നു. മരണങ്ങളുടെ കൃത്യമായ എണ്ണം വ്യക്തമല്ല: ഇതുവരെ 82 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും 500 പേരെ കാണാതായിട്ടുണ്ടെന്നും ഇവരില്‍ 104 പേര്‍ മാത്രമാണ് രക്ഷപെട്ടതെന്നും പറയുന്നു.
അഭയാര്‍ത്ഥികളുമായി പോകുകയായിരുന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. അഞ്ഞൂറോളം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നിട്ടും അതിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. ഒരു പക്ഷേ കാണാതായവര്‍ കുടിയേറ്റക്കാരും ടൈറ്റനില്‍ ഉണ്ടായിരുന്നവര്‍ സമ്പന്ന സാഹസികര്‍ ആയതുമാകാം ഇതിന് കാരണം. ഗ്രീക്ക് കപ്പല്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്തില്ല എന്നല്ല, എന്നാല്‍ ടൈറ്റന്റെ തിരോധാനത്തിന് നല്‍കിയ ശ്രദ്ധയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് മങ്ങുന്നു.

രക്ഷാപ്രവര്‍ത്തന രീതിയും കൂടുതല്‍ വ്യത്യസ്തമാണ്. കടലിന്റെ അടിത്തട്ടില്‍ 100 കുട്ടികള്‍ മരിച്ചു എന്നറിഞ്ഞിട്ടും അവരെ കണ്ടെത്തുന്നതിനെക്കാള്‍ അഞ്ച് സമ്പന്നരെ രക്ഷിക്കാനുള്ള തീവ്രമായ തിരക്ക് ഇതില്‍ കാണാം. ദുരന്തം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള വിമര്‍ശനത്തിന് മറുപടിയായി ഗ്രീക്ക് കോസ്റ്റ്ഗാര്‍ഡും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറഞ്ഞത് കപ്പലിലുള്ള ആളുകള്‍ സഹായം നിരസിച്ചെന്നാണ്. എന്നാല്‍ മറുവശത്ത്, ബോട്ടിലുള്ള ആളുകള്‍ മുങ്ങുന്നതിന് മുമ്പ് സഹായത്തിനായി അഭ്യര്‍ത്ഥിച്ചിരുന്നതായി പ്രവര്‍ത്തകര്‍ പറഞ്ഞു. നിരപരാധികളായ കുട്ടികള്‍ നിറഞ്ഞ, നിരാശരായ ആളുകള്‍ നിറഞ്ഞ ഒരു കപ്പലിനെ നോക്കി അവര്‍ക്ക് സഹായം വേണ്ടെന്ന് തീരുമാനിക്കുന്നത് നീതിയാണോ?. ആരും ടൈറ്റന്റെ ഇതൊന്നും ചിന്തിച്ചില്ല. സാധ്യമായ വഴികള്‍ നോക്കിയിരുന്നു. മരിക്കപ്പെട്ടേക്കാം എന്ന് അറിഞ്ഞ് സ്വയം ഒപ്പ് വച്ച് കൊടുത്തിട്ടാണവര്‍ മരണത്തിലേക്ക് പോയത്. എന്നിട്ടും അവരെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തി. ഇതിന്റെ പകുതി ശ്രമങ്ങള്‍ പോലും ഗ്രീക്ക് കപ്പല്‍ ദുരന്തത്തില്‍ ഉണ്ടായിട്ടില്ല എന്നത് അങ്ങേയറ്റം ദാരുണമാണ്.

മെഡിറ്ററേനിയന്‍ കടലില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഗ്രീക്ക് കപ്പല്‍ തകര്‍ച്ച. കാരണം മെഡിറ്ററേനിയന്‍ കടല്‍ ഒരു ശവക്കുഴിയാണ്. എല്ലാ വര്‍ഷവും, പതിനായിരക്കണക്കിന് ആളുകള്‍ മെച്ചപ്പെട്ട ജീവിത പ്രതീക്ഷയില്‍ ദാരിദ്ര്യത്തില്‍ നിന്നും പീഡനങ്ങളില്‍ നിന്നും പലായനം ചെയ്യുന്നു. ഓരോ വര്‍ഷവും നൂറുകണക്കിന് ആളുകള്‍ ഈ ശ്രമത്തില്‍ മരിക്കുന്നു. 2022-ല്‍ മെഡിറ്ററേനിയനില്‍ 1,200-ലധികം ആളുകള്‍ മരിച്ചു. 2014 മുതൽ ഏകദേശം 25,000 മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മത്സ്യബന്ധന കപ്പലില്‍ മുങ്ങിമരിച്ച 750 പേരേക്കാള്‍ വെള്ളത്തിനടിയിലായ അഞ്ച് സമ്പന്നരുടെ കഥയാണ് നിങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നതെങ്കില്‍, അത് നിങ്ങള്‍ ഒരു മോശം വ്യക്തിയായതുകൊണ്ടല്ല. മനുഷ്യന്റെ സഹജമായ രീതികൊണ്ടാണ്. അതിനെ മാനസിക മരവിപ്പ് എന്ന് വിളിക്കുന്നു. ‘കുടിയേറ്റക്കാര്‍’ എന്ന പദത്തിന് കീഴില്‍ ഒരുമിച്ച് ചേര്‍ക്കപ്പെടുന്നതിനേക്കാള്‍ മികച്ചത് അവര്‍ അര്‍ഹിക്കുന്നു.  മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടിയുള്ള ആഗ്രഹത്തേക്കാള്‍, വിനോദത്തിനായി തങ്ങളെത്തന്നെ അപകടത്തിലാക്കിയ അഞ്ച് ധനികരായ സാഹസികര്‍ക്ക് ലഭിച്ച അതേ തരത്തിലുള്ള വിഭവങ്ങളും ശ്രദ്ധയും സഹാനുഭൂതിയും അവര്‍ അര്‍ഹിക്കുന്നുണ്ടായിരുന്നു.

greece

സമ്പന്നരായ ആളുകളെ മുങ്ങിക്കപ്പലില്‍ കാണാതായതിനെക്കുറിച്ചുള്ള അവസാനത്തെ വാര്‍ത്തായായിരിക്കാം ഇത്. പക്ഷേ, കുടിയേറ്റക്കാരെ വഹിക്കുന്ന കപ്പലുകള്‍ മുങ്ങുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇനിയും ഉണ്ടായേക്കാം. ഈ രണ്ട് ദുരന്തങ്ങളില്‍ നിന്ന് എന്തെങ്കിലും നല്ലത് സംഭവിക്കുകയാണെങ്കില്‍, അത് ആളുകള്‍ മനുഷ്യജീവിതത്തെ എങ്ങനെ വിലമതിക്കുന്നു എന്ന് പുനര്‍വിചിന്തനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായിരിക്കും. മാധ്യമങ്ങളുടെയും നയരൂപീകരണ നിര്‍മ്മാതാക്കളുടെയും ദൃഷ്ടിയില്‍, കാണാതായ നൂറുകണക്കിനു കുടിയേറ്റക്കാരെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ശതകോടീശ്വരന് ചിലപ്പോള്‍ ഇത് അസ്വാസ്ഥ്യകരമായി തോന്നിയേക്കാം. കുടിയേറ്റത്തിന്റെ ഭീകരതെ തുറന്നുകാട്ടാനും മെച്ചപ്പെട്ട ജീവിതം തേടിയ അവരുടെ മരണത്തെ കുറ്റപ്പെടുത്തുന്നതും വെള്ളത്തിനടിയില്‍ ത്രില്ലുകള്‍ തേടുന്ന കോടീശ്വരന്മാര്‍ക്ക് നല്‍കുന്ന സഹാനുഭൂതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതികള്‍ ചോദ്യം ചെയ്യാന്‍ ഇത് കൂടുതല്‍ ആളുകളെ പ്രേരിപ്പിക്കട്ടെ.


Spread the love

Leave a Reply

Your email address will not be published. Required fields are marked *