മീന്‍ പിടിക്കാന്‍ പോയ 65 കാരനെ മുതല തിന്നു

Spread the love

സുഹൃത്തുക്കളുമൊന്നിച്ച് മത്സ്യബന്ധനത്തിന് പോയ 65 കാരനെ കാണാതായി. ശരീരാവശിഷ്ടങ്ങള്‍ മുതലയില്‍ നിന്ന് കണ്ടെത്തി. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ വടക്കന്‍ മേഖലയിലാണ് സംഭവം. കെവിന്‍ ഡാര്‍മോദി എന്ന 65 കാരനെയാണ് മീന്‍ പിടിക്കുന്നതിനിടെ കാണാതായത്. ഇയാളെ കാണാതായി രണ്ട് ദിവസത്തിന് ശേഷവും തെരച്ചിലില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താതെ വന്നതോടെയാണ് പ്രദേശത്ത് കണ്ടെത്തിയ അസാമാന്യ വലുപ്പമുള്ള രണ്ട് മുതലകളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊന്നത്. ഇവയുടെ വയറ്റില്‍ നിന്നാണ് 65കാരന്‍റെ മൃതദേഹ ഭാഗങ്ങള്‍ അധികൃതര്‍ കണ്ടെടുക്കുകയായിരുന്നു. കണ്ടെത്ത ശരീരഭാഗങ്ങളും വസ്ത്രത്തിന്‍റെ ഭാഗങ്ങളും ഡാര്‍മോദിയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.


Spread the love

Leave a Reply

Your email address will not be published. Required fields are marked *