അഭിമുഖത്തിനിടെ അവതാരകയ്ക്ക് മുൻപിൽ ഷർട്ട് ഊരി ഷൈൻ

Spread the love

ഷൈൻ ടോം ചാക്കോയുടെ അഭിമുഖങ്ങളുടെ വീഡിയോകള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഷൈൻ ടോം ചോക്കോയുടെ പെരുമാറ്റ രീതികൾ വിവാദങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ ഒരു തെലുങ്ക് മാധ്യമത്തിന് ഷൈൻ ടോം ചാക്കോ നൽകിയ ആദ്യ അഭിമുഖമാണ് പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത്. തെലുങ്കിലെത്തിയപ്പോഴും ഷൈനിന് ഒരു മാറ്റവുമില്ലെന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. അഭിമുഖത്തിനിടെ ഷൈനിന്റെ ഷർട്ടിനെക്കുറിച്ച് പുകഴ്ത്തിയ അവതാരകയ്ക്ക് ഷർട്ടി ഊരി നൽകാൻ തയാറാകുന്ന ഷൈനിന്റെ വീഡിയയാണ് വൈറലാകുന്നത്.

രംഗബലി എന്ന സിനിമയുടെ സംവിധായകൻ പവൻ ബസംസെട്ടിയും ഷൈനിനൊപ്പം അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ഷൈനിന്റെ ഷർട്ടിനെക്കുറിച്ച് അവതാരക പ്രശംസിച്ച് സംസാരിച്ചത്. ഇതോടെ അഭിമുഖത്തിനിടെ ഷർട്ടിന്റെ ബട്ടൻസ് ഊരി മാറ്റുകയാണ് ഷൈൻ ആദ്യം ചെയ്തത്. ഷർട്ട് ഊരി നൽകാമെന്നും അത് ധരിക്കണമെന്നും അവതാരകയോട് ഷൈൻ ആവശ്യപ്പെട്ടു. ഊരി നൽകിയാൽ ഇപ്പോൾ തന്നെ ധരിക്കാമെന്ന് അവതാരകയും പറഞ്ഞു. ഭാഗ്യത്തിന് പാന്റ്സ് ഇഷ്ടമായെന്നു പറഞ്ഞില്ലെന്നും അങ്ങനെയെങ്കിൽ ആകെ കുഴപ്പമായേനെ എന്നും തമാശ രൂപേണ അവതാരക പറഞ്ഞു.


Spread the love

Leave a Reply

Your email address will not be published. Required fields are marked *