ഷിജിൻ കെപി
കഴിഞ്ഞ ദിവസമാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം തേടി പുറപ്പെട്ട അന്തർവാഹിനി അപകടത്തിൽപ്പെട്ടത്. കപ്പലിൽ ബ്രിട്ടീഷ് കോടീശ്വരനായ ഹാമിഷ് ഹാർഡിംങ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് സ്ഥാപകൻ സ്റ്റോക്ക്‌ടൺ റഷ്, പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. 60 മണിക്കൂർ നേരത്തേയ്ക്കുള്ള പ്രാണവായു മാത്രമാണ് പേടകത്തിനകത്തുള്ളത്. രണ്ട് ദിവസത്തിനുള്ളിൽ അന്തർവാഹിനിയെ കണ്ടെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. പാക്കിസ്ഥാൻ വ്യവസായിയും മകനും, ബ്രിട്ടീഷ് കാനഡയുടെ തീരത്തുനിന്ന് 600 കിലോമീറ്റർ അകലെയാണ് അന്തർവാഹിനി കാണാതായത്. യുഎസ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
അന്തർവാഹിനി എവിടെയാണ് നഷ്ടപ്പെട്ടത്?
22 അടി ഉയരമുള്ള സബ്‌മേഴ്‌സിബിളും അതിന്റെ സപ്പോർട്ട് കപ്പലും വെള്ളിയാഴ്ച സെന്റ് ജോൺസിൽ നിന്നാണ് പുറപ്പെട്ടത്. ഞായറാഴ്ച രാവിലെ മുങ്ങിക്കപ്പൽ മുങ്ങിയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. മുങ്ങിക്കപ്പൽ നിരീക്ഷിക്കുന്ന കനേഡിയൻ കപ്പലിന് ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോഴാണ് ബന്ധം നഷ്ടപ്പെട്ടത്.

OceanGate Inc നിർമ്മിച്ച ടൈറ്റൻ സബ്‌മെർസിബിൾ സൈറ്റ് സർവേയ്ക്കും ഗവേഷണത്തിനും ഡാറ്റ ശേഖരണത്തിനുമാണ് ഉപയോഗിക്കുന്നത്. ഇതിൽ അഞ്ച് പേരെ 13,124 അടി ആഴത്തിലേക്ക് വരെ കൊണ്ടുപോകാൻ സാധിക്കും. 25,000 പൗണ്ട് ഭാരമുള്ള സബ്‌മെർസിബിളിൽ ടൈറ്റാനിയം ക്രൂ കമ്പാർട്ട്‌മെന്റും കാർബൺ ഫൈബർ ഹളും ഉണ്ട്. അന്തർവാഹിനികളിൽ നിന്ന് വ്യത്യസ്തമായി, സബ്‌മെർസിബിളുകൾക്ക് പരിമിതമായ പവർ റിസർവാണുള്ളത്. അതിനാൽ തന്നെ അവയ്ക്ക് സപ്പോർട്ട് ഷിപ്പ് ആവശ്യമാണ്.

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ എത്ര ആഴത്തിലാണ്?
കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിൽ നിന്ന് 370 മൈൽ അകലെ 12,500 അടി താഴ്ചയിലാണ് ടൈറ്റാനിക് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് എത്തിച്ചേരാൻ ഏകദേശം 2 മണിക്കൂർ സമയമെടുക്കും.

ആരാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്?
യുഎസ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ യുഎസ് നേവിയും കനേഡിയൻ സൈന്യവുമാണ് തിരച്ചിൽ നടത്തുന്നത്. കൂടാതെ നിരവധി കപ്പലുകളും സി-130 എന്ന ഒരു വിമാനവും തിരച്ചിൽ നടത്തുന്നുണ്ട്.
C-130 ഹെർക്കുലീസിന്റെ പ്രത്യേകതകൾ

Another Hope…..
COURTESY: US AirForce,BBC,OceanGate
One Reply to “The Invisible Titanic submersible”