എഴുത്ത്: ഷിജിൻ കെപി
വർഷങ്ങളോളം രാജ്യം കാത്തിരുന്ന ഒരു ബില്ലാണ് കഴിഞ്ഞ ദിവസം പാർലമെന്റ് പാസാക്കിയത്. എന്നാൽ ബില്‍ പാസായാലും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് നടപ്പില്‍ വരാന്‍ സാധ്യതയില്ല. എന്നാലും ഇന്ത്യൻ രാഷ്ട്രീയത്തിലെ പുരഷാധിപത്യത്തിന് ഒരു അന്ത്യം കുറിക്കാൻ ഈ ബില്ല് വഴി സാധിക്കും. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ബില്‍. 1996 സെപ്തംബറിൽ എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ സർക്കാർ ഒരു വനിതാ സംവരണ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത്. എന്നാൽ സർക്കാർ വീണതിനെത്തുടർന്ന് ബിൽ അസാധുവായി. എന്നാൽ ഇരുപത്തിയേഴ് വർഷത്തിന് ശേഷം നരേന്ദ്ര മോദി സർക്കാർ ബിൽ പാർലമെന്റിൽ പാസാക്കിയിരിക്കുകയാണ്.
പ്രതിപക്ഷ പാർട്ടികൾ പോലും വനിതാ സംവരണത്തെ പിന്തുണച്ചു. എന്നാൽ അടുത്ത സെൻസസിനും അതിനുശേഷം ഡീലിമിറ്റേഷനും ശേഷം മാത്രമേ ഇത് പ്രാബല്യത്തിൽ വരികയുള്ളൂ. വനിതാ സംവരണത്തെ പിന്തുണയ്ക്കുന്നതിൽ ഏറ്റവും കൂടുതൽ ശബ്ദമുയർത്തുന്നത് കോൺഗ്രസാണ്, സോണിയ ഗാന്ധി ഈ ബില്ല് ഞങ്ങളുടേതാണ്, അപ്നാ ഹേ” എന്നാണ് പ്രതികരിച്ചത്. 1998 മുതൽ കോൺഗ്രസ് മത്സരിപ്പിക്കുന്ന വനിതാ സ്ഥാനാർഥികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ത്രിവേദി സെന്റർ ഫോർ പൊളിറ്റിക്കൽ ഡാറ്റ നൽകിയ ഡാറ്റ അനുസരിച്ച് 10 വർഷം കോൺഗ്രസ് ഭരിച്ചതിന് ശേഷം 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ 12.93% മാത്രമായിരുന്നു സ്ത്രീ പ്രാതിനിധ്യം . 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, സ്ത്രീകളുടെ പ്രാതിനിധ്യം 12.83% ആയിരുന്നു. വനിതാ സ്ഥാനാർത്ഥികളുടെ വിഹിതത്തിൽ ബിജെപിയിൽ മുന്നേറ്റമുണ്ട്. 2019-ൽ, ബിജെപി സ്ഥാനാർത്ഥികളിൽ 12.61% സ്ത്രീകളായിരുന്നു, 2014ൽ 8.88% ആയിരുന്നു. 2019ൽ ബിജെപി രംഗത്തിറക്കിയ സ്ത്രീകളിൽ 74.55% വിജയിച്ചപ്പോൾ കോൺഗ്രസ് രംഗത്തിറക്കിയ സ്ത്രീകൾ 11.11% മാത്രമാണ് വിജയിച്ചത്.
എന്താണ് വനിതാ സംവരണം
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33% സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന ബില്ലാണ് വനിതാ സംവരണ ബില്‍. 1996 ൽ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് ഗവണ്‍മെന്റാണ് 81-ാം ഭേദഗതി ബില്ലായി ഇത് ആദ്യമായി ലോക്‌സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബില്‍ സഭയുടെ അംഗീകാരം നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ 1996 ഡിസംബറില്‍ ലോക്സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് റഫര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ലോക്സഭ പിരിച്ചുവിട്ടതോടെ ബില്‍ കാലഹരണപ്പെട്ടു.
1998ല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 12-ാം ലോക്സഭയില്‍ ബില്‍ വീണ്ടും അവതരിപ്പിച്ചു.നിയമമന്ത്രി എം.തമ്പിദുരൈ ഇത് അവതരിപ്പിച്ചതിന് പിന്നാലെ ഒരു ആര്‍ജെഡി എംപി സഭയുടെ നടുത്തളത്തിലേക്കിറങ്ങിചെന്ന് ബില്‍ പിടിച്ച് വലിച്ച് കീറി. 1999, 2002, 2003 വര്‍ഷങ്ങളില്‍ ബില്‍ വീണ്ടും അവതരിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല.2008ല്‍ യുപിഎ സര്‍ക്കാര്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുകയും 2010 മാര്‍ച്ച് 9-ന് 186-1 വോട്ടുകള്‍ക്ക് ബില്‍ പാസാക്കുകയും ചെയ്തു. എന്നാല്‍ 15ാം ലോക്‌സഭ പിരിച്ചുവിട്ടതോടെ ബില്‍ തള്ളപ്പെട്ടു. അന്ന് ബില്ലിനെ ആര്‍ജെഡി, ജെഡിയു, സമാജ്വാദി പാര്‍ട്ടി എന്നിവര്‍ എതിര്‍ത്തിരുന്നു. സ്ത്രീകള്‍ക്കായുള്ള 33% സംവരണത്തില്‍ 33 % സംവരണം പിന്നോക്ക വിഭാകക്കാര്‍ക്ക് നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
1998 മുതൽ വിവിധ പാർട്ടികളിലെ സ്ത്രീ പ്രാതിനിധ്യം
2019-ൽ, വനിതാ എംപിമാരുടെ എണ്ണത്തിൽ മുന്നിൽ ഈ സംസ്ഥാനങ്ങളാണ്.മേഘാലയ (50%), ത്രിപുര (50%), ഒഡീഷ (33.33%), ഛത്തീസ്ഗഡ് (27.27%), പശ്ചിമ ബംഗാൾ (26.19%).2019-ൽ സ്ത്രീകൾ നേടിയ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലുമാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ തിരഞ്ഞെടുക്കപ്പെട്ടത്. 11 വീതം. എന്നിരുന്നാലും, ഇത് സംസ്ഥാനങ്ങളിലെ എല്ലാ സീറ്റുകളുടെയും യഥാക്രമം 13.75%, 26.19% മാത്രമാണ്.
വിവിധ സംസ്ഥാനങ്ങളിലെ സ്ത്രീ പ്രാധിനിത്യം

2019
ആകെ സ്ഥാനാർത്ഥികളിൽ 9% മാത്രമായിരുന്നു സ്ത്രീകൾ. ഏറ്റവും കൂടുതൽ വനിതകൾ വിജയിച്ച വർഷം കൂടിയായിരുന്നു ഇത്. 726 വനിതാ സ്ഥാനാർത്ഥികളിൽ 78 പേരാണ് വിജയിച്ചത്.
2009
കോൺഗ്രസ് രംഗത്തിറക്കിയ സ്ഥാനാർത്ഥികളിൽ 9.77% മാത്രമായിരുന്നു സ്ത്രീകൾ. അതേസമയം ബിജെപിയുടെ നാമനിർദ്ദേശ പത്രികയിൽ 10.39% സ്ത്രീകളായിരുന്നു. സമാജ്‌വാദി പാർട്ടിയുടെ (എസ്പി) 193 സ്ഥാനാർത്ഥികളിൽ 15 സ്ത്രീകളുണ്ടായിരുന്നു. ജെഡി(യു) ആകെ 55 പേരിൽ മൂന്ന് സ്ത്രീകളെയാണ് മത്സരിപ്പിച്ചത്.
2004
ലോക്‌സഭയിൽ 20 സീറ്റുകളോ അതിൽ കൂടുതലോ സീറ്റുകൾ നേടിയ പാർട്ടികളിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ മത്സരരംഗത്തുണ്ടായിരുന്നത് കോൺഗ്രസിനാണ്. കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും 12 സ്ത്രീകൾ വീതം തിരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 42 സ്ഥാനാർത്ഥികളിൽ ഒരു സ്ത്രീയെ മാത്രമാണ് ആർജെഡി മത്സരിപ്പിച്ചത്. ബിഹാറിലെ ജെഡി(യു) സഖ്യകക്ഷിയായ ആർജെഡി വനിതാ സംവരണ ബില്ലിനെ വിമർശിച്ചിരുന്നു. എസ്‌സി, എസ്ടി വിഭാഗങ്ങളെ വഞ്ചിക്കുന്ന ബില്ല് ആണിതെന്നാണ് മുൻ ബിഹാർ മുഖ്യമന്ത്രി റാബ്‌റി ദേവി പ്രതികരിച്ചത്. എന്നാൽ, ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. 2019ൽ ആർജെഡി രംഗത്തിറക്കിയ 21 സ്ഥാനാർഥികളിൽ മൂന്ന് പേർ മാത്രമായിരുന്നു വനിതകൾ. അവരാരും വിജയിച്ചില്ല.
1999
അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി അവിശ്വാസ വോട്ടിൽ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ മൊത്തം വിജയികളിൽ 9.39% മാത്രമായിരുന്നു സ്ത്രീകൾ. കോൺഗ്രസിൽ നിന്ന് 11.48% സ്ഥാനാർത്ഥികൾ സ്ത്രീകളായിരുന്നു, അവരിൽ 26.92% വിജയിച്ചു. അതേസമയം, ബിജെപിയുടെ സ്ഥാനാർത്ഥികളിൽ 7.67% സ്ത്രീകളായിരുന്നു, അവരിൽ 61.54% പേർ വിജയിച്ചു.
1998 ലും 1999 ലും തിരഞ്ഞെടുക്കപ്പെട്ട ഏക സ്വതന്ത്ര വനിതാ സ്ഥാനാർത്ഥി മനേകാ ഗാന്ധി ആയിരുന്നു.
1998
വനിതാ സംവരണ ബില്ല് അവതരിപ്പിച്ചതിന് ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ 5.85% സ്ഥാനാർത്ഥികൾ മാത്രമാണ് മത്സരിച്ചത്. ഇതിൽ വിജയിച്ചവരിൽ 8.26% സ്ത്രീകളായിരുന്നു.
Courtesy: The Indian Express, The Forth, India Today, Flourish